വൈദ്യുതി തൂണിൽ സ്കൂട്ടർ ഇടിച്ച് യുവാവ്​ മരിച്ചു

ഇരിങ്ങാലക്കുട: കൊടുങ്ങല്ലൂരിൽ വൈദ്യുതി തൂണിൽ സ്കൂട്ടർ ഇടിച്ച് യുവാവ്​ മരിച്ചു​. മാപ്രാണം കുരിശ്പള്ളി സ്വദേ ശി മേ​േ​ച്ചരി വീട്ടിൽ ബേബിയുടെ മകൻ ജിതിനാണ്​ (26) മരിച്ചത്​. കാവിൽക്കടവിൽ കോഓപറേറ്റീവ് കോളജിന് തെക്ക് ഭാഗത്ത് വ്യാഴാഴ്​ച രാത്രി 11.30 ഒാടെയായിരുന്നു അപകടം.

കാവിൽക്കടവിലുള്ള വല്യപ്പ​​​െൻറ വീട്ടിൽ വന്നതായിരുന്നു ജിതിനെന്ന് പറയുന്നു. വീട്ടിലേക്ക് തിരിച്ചുപോകുന്നതിനി​െട ജിതി​​​െൻറ സ്കൂട്ടർ നിയന്ത്രണംവിട്ട്​ തൂണിൽ ഇടിക്കുകയായിരുന്നു. നാട്ടുകാരും അലർട്ട് ആംബുലൻസ് സർവിസുകാരും കൊടുങ്ങല്ലൂർ ഗവ. ആശുപത്രിയിലും തുടർന്ന്​ മോഡേൺ ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു. മാതാവ്: റീന. സഹോദരങ്ങൾ: റിബിൻ, നിഥിൻ.

Tags:    
News Summary - Kodungallur Bike Accident; one dead-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.