Posted On
date_range Updated On
date_range ദേവികുളം സബ് കലക്ടർക്ക് പ്രമോഷൻ നൽകുകയാണ് സർക്കാർ ചെയ്തത്- കോടിയേരി
കാസർകോഡ്: ദേവികുളം സബ് കലക്ടർ ശ്രീറാം വെങ്കിട്ടരാമന് അർഹമായ പ്രമോഷൻ നല്കുകയാണ് സർക്കാർ ചെയ്തതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മന്ത്രിസഭയുടെ കൂട്ടായ തീരുമാനമാണിത്. ആരുടെയും പ്രമോഷൻ തടഞ്ഞു വയ്ക്കാൻ സർക്കാറിനാവില്ലെന്നും കോടിയേരി പറഞ്ഞു.
സി.പി.ഐക്ക് വിഷയത്തിൽ ഭിന്നാഭിപ്രായമുണ്ടോയെന്ന കാര്യം ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നും സ്ഥലംമാറ്റം പാർട്ടി ആവശ്യപ്പെട്ടിട്ടില്ലെന്നും കോടിയേരി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.