Posted On
date_range Updated On
date_range എന്‍.ഡി.എയില്‍ തുടരണോ എന്ന് ബി.ഡി.ജെ.എസ് ആലോചിക്കട്ടെ -കോടിയേരി
തിരുവനന്തപുരം: എന്‍.ഡി.എയില്‍ തുടരണോ എന്ന് ബി.ഡി.ജെ.എസ് ആലോചിക്കട്ടെയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബി.ജെ.പിയുമായുള്ള കൂട്ട്കെട്ട് ധൃതരാഷ്ട്ര ആലിംഗനമാണെന്നന്ന് ബി.ഡി.ജെ.എസിന് മനസിലാകുമെന്നും കോടിയേരി പറഞ്ഞു.
അരൂരിൽ മാത്രമല്ല, എല്ലാ മണ്ഡലങ്ങളിലും എസ്.എൻ.ഡി.പിയുടെ പിന്തുണ ഇടതുപക്ഷത്തിന് കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൊതുവിൽ അവർ എൽ.ഡി.എഫിന് അനുകൂല സമീപനമാണ് ഇപ്പോൾ സ്വീകരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.