ഇങ്ങോട്ട് ആക്രമിക്കാൻ വന്നാൽ കണക്ക് തീർത്ത് കൊടുക്കണം -കോടിയേരി

മലപ്പുറം: ആക്രമിക്കാൻ വരുന്നവരെ തിരിച്ചടിക്കാൻ പ്രവര്‍ത്തകരോട് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃ ഷ്ണ​​​​​​െൻറ ആഹ്വാനം.

ഇങ്ങോട്ട് ആരെങ്കിലും ആക്രമിക്കാൻ വന്നാൽ അപ്പോള്‍ മറ്റൊന്നും ആലോചിക്കരുത്​. കണക്ക് തീർത്ത് കൊടുക്കണം. കണ്ണിൽ കുത്താൻ വരുന്ന ഈച്ചയെ ആട്ടിയോടിക്കുന്നതു പോലെ പ്രതികരിക്കണമെന്നും കോടിയേരി പറഞ്ഞു.

എതിരാളികളുടെ ഓഫീസ് സി.പി.എം പ്രവർത്തകർ ആക്രമിക്കരുത്. സമാധാനം സ്ഥാപിക്കാന്‍ എല്ലായിടത്തും പ്രവര്‍ത്തകര്‍ മുന്‍പന്തിയില്‍ നില്‍ക്കണം. അത് പാര്‍ട്ടിയുടെ ദൗര്‍ബല്യമല്ല. ശക്തിയുള്ളൊരു പാര്‍ട്ടിക്ക് മാത്രമേ സമാധാനം സൃഷ്ടിക്കാന്‍ സാധിക്കുകയുള്ളൂവെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

കേരളത്തില്‍ സമാധാന അന്തരീക്ഷം ഉണ്ടാക്കായാല്‍ അതിന്‍റെ നേട്ടം ഇടതുപക്ഷ സര്‍ക്കാറിനായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മലപ്പുറത്ത് നടന്ന സി.പി.എം പൊതുയോഗത്തിലായിരുന്നു കോടിയേരിയുടെ പ്രതികരണം.

Tags:    
News Summary - kodiyeri balakrishnan malappuram public meeting -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.