Posted On
date_range Updated On
date_range കാന്തപുരത്തെ ഒറ്റപ്പെടുത്താനാകില്ല-കോടിയേരി
കുന്ദമംഗലം: നിലപാട് സ്വീകരിച്ചതിെൻറ പേരിൽ കാന്തപുരത്തെ ഒറ്റപ്പെടുത്താൻ ശ്രമിച്ചാൽ നടക്കില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ജൂബിലിയോടനുബന്ധിച്ച് നടന്ന സാംസ്കാരിക സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിലർ മർകസ് സമ്മേളനത്തിൽ പെങ്കടുക്കണോ വേണ്ടയോ എന്നുള്ള ചർച്ചയിലാണ്. മുമ്പും ഇത്തരം നിലപാടുകൾ ഉണ്ടായിട്ടുണ്ട്.
കാന്തപുരം ഞങ്ങളോടുള്ള എതിർപ്പുകൾ പരസ്യമായി പറയുേമ്പാൾ സഹിഷ്ണുതയോടെയാണ് അത് ഞങ്ങൾ കേൾക്കാറുള്ളത്. തങ്ങളുടെ വിമർശനങ്ങളെ സഹിഷ്ണുതയോടെയാണ് അദ്ദേഹവും സ്വീകരിക്കാറുള്ളത്. ഞങ്ങൾ പറയുന്ന വഴിക്ക് വന്നില്ലെങ്കിൽ ബഹിഷ്കരണ നിലപാട് സ്വീകരിക്കുമെന്നുള്ള സമീപനം കേരളത്തിെൻറ സംസ്കാരത്തിനോ പൈതൃകത്തിനോ യോജിച്ചതല്ലെന്നും കോടിേയരി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.