വ്യവസായങ്ങളെ തകർക്കുന്ന നിലപാടിന്​ കൂട്ടുനിൽക്കാനാവില്ല- ​േകാടിയേരി

തിരുവനന്തപുരം: ആലപ്പാട്​ ഖനനവുമായി ബന്ധപ്പെട്ട പ്രശ്​നത്തിൽ നിലപാട്​ വ്യക്​തമാക്കി സി.പി.എം സംസ്ഥാന സെക്രട ്ടറി കോടിയേരി ബാലകൃഷ്​ണൻ. പ്രശ്​നങ്ങൾ പരിഹരിക്കുക എന്നതാണ്​ ആലപ്പാട്​ വിഷയത്തിലുള്ള സർക്കാർ നയ​ം​. അതി​​​െൻ റ ഭാഗമായാണ്​ ഖനനത്തെ കുറിച്ച്​ പഠിക്കാൻ കമ്മിറ്റിയെ നിയോഗിച്ചത്​​. വ്യവസായങ്ങളെ തകർക്കുന്ന നിലപാടിനോട് ഇപ ്പോൾ കൂട്ടുനിൽക്കാനാവില്ലെന്നും കോടിയേരി പറഞ്ഞു.

ഖനനത്തെ കുറിച്ച്​ പഠിക്കുന്ന കമ്മിറ്റിയുമായി സഹകരിച്ച്​ പോവുകയാണ്​ ആലപ്പാ​െട്ട സമരസമിതി ചെയ്യേണ്ടത്​. അവരുടെ പ്രശ്​നങ്ങൾ കമ്മിറ്റിക്ക്​ മുമ്പാകെ പറയാം. സംഘർഷമുണ്ടാക്കുകയല്ല പകരം അനുനയത്തിലുടെ പ്രശ്​നം പരിഹരിക്കാനാണ്​ സർക്കാർ ശ്രമമെന്നും കോടിയേരി പറഞ്ഞു. സീ വാഷിങ്​ നിർത്തിയതിനോട്​ ആലപ്പാ​െട്ട ഖനനത്തിലേർപ്പെട്ടിരിക്കുന്ന കമ്പനികള​ിലെ തൊഴിലാളി സംഘടനകൾക്ക്​ വിയോജിപ്പുണ്ട്​. എന്നാൽ, തൊഴിലാളി സംഘടനകളെ മാത്രം പരിഗണിച്ചല്ല സർക്കാർ ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്നതെന്നും കോടിയേരി കൂട്ടിച്ചേർത്തു.

ശബരിമലയിൽ ഒാൺലൈനിൽ രജിസ്​റ്റർ ചെയ്​ത യുവതികളുടെ പട്ടികയാണ്​ സുപ്രീംകോടതിയിൽ സമർപ്പിച്ചത്​. ഇതുമായി ബന്ധപ്പെട്ട്​ പ്രശ്​നങ്ങളുണ്ടെങ്കിൽ പരിശോധിക്കുമെന്നും കോടിയേരി പറഞ്ഞു.

Tags:    
News Summary - Kodiyeri balakrishnan on alappad issue-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.