ബി.ജെ.പി നേതാക്കളുടെ കള്ളനോട്ടടി: സമഗ്രാന്വേഷണം വേണം -കോടിയേരി


തിരുവനന്തപുരം: ബി.ജെ.പി നേതാക്കളുടെ കള്ളനോട്ട് അച്ചടിയെക്കുറിച്ചും അതി​​​െൻറ  ഉറവിടത്തെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തണമെന്ന് സി.പി.എം സംസ്​ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രസ്​താവനയിൽ ആവശ്യപ്പെട്ടു.  രാജ്യ​ദ്രോഹകുറ്റമാണ് ഇവർ ചെയ്തത്. രാജ്യാന്തരബന്ധമുള്ള സംഘമാണ് ഇതിന്​ പിന്നിലെന്ന്  വ്യക്​തമായി. ബി.ജെ.പിയുടെ സംസ്​ഥാന  നേതാക്കളുമായി ഇവർക്കുള്ള ബന്ധം പുറത്തുവന്നിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഘട്ടങ്ങളിലും അതിനുശേഷവും ബി.ജെ.പിയുടെ പ്രവർത്തനങ്ങളുടെ പ്രധാന സാമ്പത്തിക േസ്രാതസ്സ് ഇവിടെയായിരുന്നുവെന്ന്  റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. വലിയൊരു ശൃംഖലതന്നെ ഇതിനായി പ്രവർത്തിക്കുന്നുണ്ടെന്നാണ് വ്യക്​തമാകുന്നത്. 

കള്ളപ്പണം ഇല്ലാതാക്കാനാണ് നോട്ട്​ നിരോധിച്ചതെന്ന് പ്രചരിപ്പിച്ച ബി.ജെ.പി നേതൃത്വംതന്നെ  കള്ളനോട്ട് അച്ചടിക്കുന്നതിന് നേതൃത്വം നൽകുന്നുവെന്നത് വിരോധാഭാസമാണ്. കള്ളപ്പണം ഇല്ലാതാക്കാനാണ് നോട്ട് നിരോധിച്ചതെന്ന വാദത്തി​​െൻറ പൊള്ളത്തരം ഇതിലൂടെ വ്യക്​തമായികഴിഞ്ഞു. കള്ളനോട്ടടിക്കാരായ  ആർ.എസ്​.എസ്​ -ബി.ജെ.പി സംഘത്തി​​െൻറ  പ്രവർത്തനങ്ങളെ കർശനമായി നിരീക്ഷിക്കുന്നതിനും ഇതി​​െൻറ യഥാർഥ ഉറവിടം കണ്ടൈത്താനും അന്വേഷണം ഉൗർജിതമാക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. 

Tags:    
News Summary - kodiyeri asks enquiry in fake currency case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.