Posted On
date_range Updated On
date_range പോസ്റ്റർ വിവാദം കോൺഗ്രസിന് നല്ലതല്ല -കൊടിക്കുന്നിൽ സുരേഷ്
കൊല്ലം: പോസ്റ്റർ വിവാദം കോൺഗ്രസിന് നല്ലതല്ലെന്ന് കെ.പി.സി.സി വർക്കിങ് പ്രസിഡന്‍റ് കൊടിക്കുന്നിൽ സുരേഷ്. ഡി.സി.സികളിൽ നേതൃമാറ്റം ഉണ്ടാകില്ല. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നേതൃമാറ്റം തിരിച്ചടി സൃഷ്ടിക്കും. ആരെങ്കിലും പോസ്റ്റർ ഒട്ടിച്ചാലോ ബോർഡ് വെച്ചാലോ നേതൃത്വമാറ്റം നടത്തുന്ന കീഴ് വഴക്കം കോൺഗ്രസിലില്ലെന്നും അദ്ദേഹം പറഞ്ഞു്.
ജോസ് കെ. മാണി മുന്നണിവിട്ടു പോകുന്നത് തിരിച്ചടിയാകുമെന്ന് യു.ഡി.എഫ് നേതൃത്വത്തെ അറിയിച്ചിരുന്നു. കെ.എം. മാണിയുടെ സ്വാധീനം അദ്ദേഹം മരിച്ച ശേഷവും നിലനിൽക്കുന്നുണ്ട്. ജോസ് കെ. മാണിയെ കെ.എം. മാണിയുടെ പ്രതിപുരുഷനായി കാണുന്നുവെന്നും കൊടിക്കുന്നിൽ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.