കൊട്ടാരക്കര : സർക്കാർ ഏജൻസികളെ ഇലക്ഷൻ പ്രചരണത്തിന് ഉപയോഗിച്ചു കൊണ്ട് കോടികളുടെ സാമ്പത്തിക ധൂർത്ത് നടത്തുന്ന മണ്ഡലമായി കൊട്ടാരക്കര മാറിയെന്നും ഇതൊന്നും യു.ഡി എഫി ൻ്റെ വിജയത്തെ ബാധിക്കില്ലന്നും കോൺസ്സ് വർക്കിംഗ് കമ്മിറ്റി അംഗം കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു.
കഴിഞ്ഞ കുറച്ച് നാളുകളായി തറക്കല്ലിടീൽ മാമാങ്കമാണ് നടക്കുന്നത്. പൊതുജനങ്ങളെ വിലക്കയറ്റത്തിൻ്റെ പേരിലും നികുതിയുടെ പേരിലും പിഴിഞ്ഞെടുക്കുന്ന സർക്കാരിന് തെരഞ്ഞെടുപ്പിൽ ജനം മറുപടി നൽകുമെന്നും എം.പി പറഞ്ഞു. പുതുയുഗ കേരളത്തിനായി കൊട്ടാരക്കരയെ വീണ്ടെടുക്കാനായി ഐഷ പോറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന ഈവനിങ് വാക്ക് വിത്ത് ഐഷ പോറ്റി സായാഹ്ന പദയാത്രയുടെ സമാപനം കൊട്ടാരക്കര മുസ്ലീംസ്ട്രീറ്റിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊട്ടാരക്കര ഈസ്റ്റ് മണ്ഡലം കമ്മിറ്റി പ്രസിഡൻ്റ് കോശി.കെ .ജോൺ അദ്ധ്യക്ഷതവഹിച്ചു. ഒ.രാജൻ, കെ. ജി അലക്സ്,കണ്ണാട്ട് രവി, സുധീർ തങ്കപ്പ, വി.ഫിലിപ്പ്, നെല്ലിക്കുന്നം സുലോചന, ആർ.മധു,ഷിഫിലി, ഫൈസൽ, ശോഭ പ്രശാന്ത്, പവിജ പത്മൻ, കെ.ജി. റോയി, അജു ,നെബുബാബു എം.അമീർ,ജോജോ അമ്പലപ്പുറം, എം.കെ. മുരളീധരൻ നായർ എന്നിവർ സംസാരിച്ചു. അമ്പലപ്പുറത്ത് നിന്നും ആരംഭിച്ച വാക്കത്തോൺ ഡി.സി.സി ജനറൽ സെക്രട്ടറി പി.ഹരികുമാർ ഫ്ലാഗ് ഓഫ് ചെയ്തു.
വിജയസേനൻ.രതിഷ്, ബാലചന്ദ്രൻ പിള്ള, എം.സുരേഷ്, കൗൺസിലർ മാരായ ഷീബ ജോജോ, ജെസ്സി,ജ്യോതി മറിയം, ജിനി , പ്രദീഷ്, നഹാസ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.