Posted On
date_range Updated On
date_range കൊച്ചുവേളി പ്രത്യേക ട്രെയിൻ സർവിസ് നീട്ടി
ബംഗളൂരു: ശബരിമല തീർഥാടനം, ക്രിസ്മസ് എന്നീ അവധിയുടെ പശ്ചാത്തലത്തിൽ ബംഗളൂരു ബയ്യപ്പനഹള്ളി എസ്.എം.വി.ടിയിൽ നിന്ന് കൊച്ചുവേളിയിലേക്ക് ഏർപ്പെടുത്തിയ സ്പെഷൽ വീക്കിലി ട്രെയിനിന്റെ സർവിസ് ജനുവരി 29 വരെ നീട്ടി.
എല്ലാ ചൊവ്വാഴ്ചകളിലും കൊച്ചുവേളിയിൽ നിന്ന് വൈകീട്ട് 6.05ന് പുറപ്പെടുന്ന ട്രെയിൻ (06083) പിറ്റേദിവസം രാവിലെ 10.55ന് ബയ്യപ്പനഹള്ളിയിലെത്തും. ബുധനാഴ്ചകളിൽ ബയ്യപ്പനഹള്ളിയിൽ നിന്ന് ഉച്ചക്ക് പുറപ്പെടുന്ന ട്രെയിൻ (06083) പിറ്റേദിവസം രാവിലെ 6.45ന് കൊച്ചുവേളിയിലെത്തും.
സാധാരണ ടിക്കറ്റ് നിരക്കിനെക്കാൾ 30 ശതമാനം അധിക നിരക്കാണ് ഈടാക്കുക. 16 എ.സി. ത്രി ടയർ കോച്ചുകളും 2 സ്ലീപ്പർ കോച്ചുകളുമാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.