വാഹന പരിശോധനക്കിടെ പൊലീസിനെ ആക്രമിക്കാന്‍ ശ്രമിച്ച സഹോദരങ്ങൾ അറസ്​റ്റില്‍

കിഴക്കമ്പലം (കൊച്ചി): വാഹന പരിശോധനക്കിടെ പൊലീസിനെ ആക്രമിക്കാന്‍ ശ്രമിച്ച സഹോദരങ്ങളായ രണ്ട് യുവാക്കൾ അറസ്​റ ്റിൽ. എടത്തല സ്വദേശികളായ ഞാറക്കാട്ടില്‍ നിഷാദ് (22), നിഷാദില്‍ (20) എന്നിവരെയാണ് തടിയിട്ടപറമ്പ് പൊലീസ്​ അറസ്​റ്റ്​ ചെയ്തത്.

ബുധനാഴ്​ച ഉച്ചക്ക് ഒരു മണിയോടെ മലയിടംതുരുത്ത് ഭാഗത്ത് പൊലീസ്​ വാഹനങ്ങൾ പരിശോധിക്കുന്നതിനിടെ ചെമ്പറക്കി ഭാഗത്തുനിന്ന് ഇരുചക്രവാഹനത്തില്‍ എത്തിയ ഇവര്‍ വീട്ടുസാധനങ്ങള്‍ വാങ്ങാൻ പുറത്തിറങ്ങിയതാണെന്നാണ് പറഞ്ഞത്. വീട്ടുസാധനങ്ങള്‍ വാങ്ങാന്‍ ഒരാള്‍ പോരേയെന്ന് ചോദിച്ചതിൽ പ്രകോപിതരായ ഇവർ പൊലീസിനോട് തട്ടിക്കയറുകയായിരുന്നു.

പൊലീസുമായുള്ള വാക്കേറ്റം അവസാനം കൈയാങ്കളിയില്‍ കലാശിക്കുകയായിരുന്നു. ഉടന്‍ കൂടുതല്‍ പൊലീസുകാരെത്തി യുവാക്കൾക്കെതിരെ കേസെടുത്തു.

Tags:    
News Summary - kochi youth clash with police arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.