?????? ??????????????? ?????????????????? ??.??.??.?? ??????

കൊച്ചി പുല്ലേപ്പടി ഹോസ്​റ്റലിൽ മോഷണം: സി.സിടിവി ദൃശ്യങ്ങൾ പുറത്ത് VIDEO

കൊച്ചി: പുല്ലേപ്പടി പാലത്തിന്​ സമീപത്തെ ഹോസ്​റ്റലിൽ നിന്ന്​ മൊബൈൽ ഫോണുകൾ മോഷണം പോയി. പുലർച്ച 5.30ഓടെയാണ്​ ഹോസ്​റ്റലിനുള്ളിൽ കയറിയ മോഷ്​ടാവ്​ രണ്ട്​ മൊബൈലുകൾ മോഷ്​ടിച്ചത്​.

ഇയാൾ ഹോസ്​റ്റലിലേക്ക്​ പ്രവേശിക്കുന്നതും മുറികളിൽ കയറുന്നതും സി.സി ടി.വി ദൃശ്യങ്ങളിൽ വ്യക്തമാണ്​. മുറിയിൽ ഉറങ്ങിയിരുന്നവരുടെ ഫോണുകളാണ്​ മോഷ്​ടിച്ചത്​. എറണാകുളം സെൻട്രൽ പൊലീസിൽ പരാതി നൽകി. എന്തെങ്കിലും വിവരം ലഭിക്കുന്നവർ (എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷൻ: 04842390280, 9497980402, 9497913905) ഈ ഫോൺ നമ്പറിൽ അറിയിക്കുക.

Full View

മുൻപും ഇവിടെ മോഷണം നടന്നിരുന്നു. ഒരാഴ്​ച മുൻപ്​ പുല്ലേപ്പടി പാലത്തിന്​ ത​ാഴെ പാർക്ക്​ ചെയ്​തിരുന്ന ബൈക്കുകളുടെയും കാറി​​​െൻറയും പെട്രോൾ ഊറ്റിയ സംഘത്തെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചിരുന്നു.

ഒരുമാസം മുൻപ്​ ഹോസ്​റ്റലിലെ താമസക്കാരുടെ പഴ്​സ്​ നഷ്​ടമായിരുന്നു.

Tags:    
News Summary - Kochi Pullepady Hostel Theft -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.