• 2013 ജൂൺ ഏഴിന് നിർമാണം ആരംഭിച്ച കൊച്ചി മെട്രോയുടെ ആകെ നിർമാണ ചെലവ് 5182 കോടി രൂപ. കേന്ദ്രം 1000 കോടി നൽകി. കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്ക് 15 ശതമാനം വീതം ഒാഹരി പങ്കാളിത്തം.
• ആലുവ മുതൽ തൃപ്പൂണിത്തുറ പേട്ട വരെ 25.6 കിലോമീറ്ററാണ് ആകെ നീളം. ആലുവ മുതൽ പാലാരിവട്ടം വരെയുള്ള 13 കിലോമീറ്ററാണ് ശനിയാഴ്ച ഉദ്ഘാടനം ചെയ്യുന്നത്.
• ആലുവ മുതൽ പാലാരിവട്ടം വരെ ആലുവ, പുളിഞ്ചുവട്, കമ്പനിപ്പടി, കളമശ്ശേരി, മുട്ടം, അമ്പാട്ട്കാവ്, കുസാറ്റ്, പത്തടിപ്പാലം, ഇടപ്പള്ളി, ചങ്ങമ്പുഴ നഗർ, പാലാരിവട്ടം എന്നിങ്ങനെ 11 സ്റ്റേഷൻ.
• മൂന്ന് കോച്ച് വീതമുള്ള ആറ് ട്രെയിനുകളാണ് തുടക്കത്തിൽ സർവിസ് നടത്തുക. ഒരു ട്രെയിനിൽ 136 സീറ്റ്. നിൽക്കുന്നവരടക്കം യാത്ര ചെയ്യാവുന്നവരുടെ എണ്ണം 975.
• ആലുവയിൽനിന്നും പാലാരിവട്ടത്തുനിന്നും പത്ത് മിനിറ്റ് ഇടവിട്ട് രാവിലെ ആറുമുതൽ രാത്രി പത്തുവരെ സർവിസ്. കുറഞ്ഞ ടിക്കറ്റ് നിരക്ക് പത്തും കൂടിയ നിരക്ക് 40ഉം രൂപ. ആലുവയിൽനിന്ന് പാലാരിവട്ടത്ത് എത്താൻ 25 മിനിറ്റ്. ശരാശരി വേഗം 35 കിലോമീറ്റർ.
• സുരക്ഷ ഒരുക്കാൻ അഞ്ഞൂറിലധികം ജീവനക്കാർ; അറനൂറോളം നിരീക്ഷണ കാമറകൾ. സ്റ്റേഷനുകളിലും ട്രെയിനുകളിലും ഭിന്നശേഷിക്കാർക്കും സ്ത്രീകൾക്കും വയോധികർക്കും പ്രത്യേക സൗകര്യങ്ങൾ.
•സഞ്ചാരികൾ, സ്ഥിരം യാത്രക്കാർ, മറ്റ് യാത്രക്കാർ എന്നിവർക്ക് ആർ.എഫ്.ഐ.ഡി കാർഡ്, ക്യു.ആർ കോഡ് ടിക്കറ്റ്, കൊച്ചി വൺ സ്മാർട്ട് കാർഡ് എന്നിങ്ങനെ മൂന്നിനം ടിക്കറ്റുകൾ.
• മെട്രോയുടെ പ്രവർത്തനത്തിനാവശ്യമായ 2.15 മെഗാവാട്ട് വൈദ്യുതി സൗരോർജത്തിൽനിന്ന്.
• കലൂർ സ്റ്റേഡിയം മുതൽ കാക്കനാട് വഴി ഇൻഫോ പാർക്ക് വരെയുള്ള രണ്ടാം ഘട്ടത്തിന് പ്രതീക്ഷിക്കുന്ന ചെലവ് 2577 കോടി. 11 കിലോമീറ്റർ വരുന്ന ഇൗ പാതയിൽ ഒമ്പത് സ്റ്റേഷനുകൾ.
• തുടക്കത്തിൽ ഏറ്റവും കൂടുതൽ ദൂരം ഒാടുന്ന മെട്രോ, കുറഞ്ഞ സമയം കൊണ്ട് കൂടുതൽ ദൂരം നിർമാണം പൂർത്തിയാക്കിയ മെട്രോ എന്നീ ബഹുമതികൾ കൊച്ചിക്ക് സ്വന്തം.
•സ്റ്റേഷനുകൾക്ക് അലങ്കാരമായി കേരളത്തിെൻറ പ്രകൃതിയെയും സംസ്കാരത്തെയും ചരിത്രത്തെയും അടിസ്ഥാനമാക്കിയുള്ള ചിത്രങ്ങളും പ്രശസ്ത കവികളുടെ കവിതാശകലങ്ങളും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.