എറണാകുളം: കൊച്ചി മെട്രോയുടെ യാത്രാനിരക്കുകൾ തീരുമാനിച്ചു. 10 രൂപയാണ് മിനിമം യാത്രാക്കൂലി. രണ്ടു കിലോമീറ്റർ വരെ 10 രൂപ ടിക്കറ്റിൽ യാത്ര ചെയ്യാം. ആലുവയിൽ നിന്ന് പേട്ട വരെയുള്ള യാത്രക്ക് 60 രൂപയാണ് ടിക്കറ്റ് നിരക്ക്.
ഇന്നു ദില്ലിയിൽ ചേർന്ന കെ.എം.ആർ.എല്ലിെൻറ ഇരുപത്തിയഞ്ചാമതു ഡയറക്റ്റർ ബോർഡ് യോഗമാണ് ടിക്കറ്റ് നിരക്കുകൾ നിശ്ചയിച്ചത്.
20 രൂപ ടിക്കറ്റിന് അഞ്ചു കിലോമീറ്റർ വരെ യാത്ര ചെയ്യാം. 10 കിലോമീറ്റർ വരെയുള്ള യാത്രക്ക് 30 രൂപയുടെ ടിക്കറ്റ് വേണം. 40 രൂപയുടെ ടിക്കറ്റിൽ യാത്ര ചെയ്യാവുന്ന പരമാവധി ദൂരം 15 കിലോമീറ്ററാണ്.
50 രൂപയ്ക്ക് 20 കിലോമീറ്റർ വരെയും 60 രൂപ ടിക്കറ്റിന് 25 കിലോമീറ്ററും യാത്ര ചെയ്യാവുന്ന രീതിയിലാണ് യാത്രാ നിരക്കുകളുടെ ക്രമീകരണം.
യാത്രാസുഖം, സമയലാഭം എന്നിവ കണക്കിലെടുക്കുമ്പോൾ നിലവിലുള്ള മറ്റു യാത്രാ സംവിധാനങ്ങളുടെ യാത്രാച്ചെലവിനേക്കാൾ മെച്ചപ്പെട്ട നിരക്കുകളാണ് കൊച്ചി മെട്രോ ഇപ്പോൾ തീരുമാനിച്ചിട്ടുള്ളത്.
കെ.എം.ആർ.എൽ ആവിഷ്കരിക്കുന്ന കൊച്ചി വൺ മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് യാത്ര ചെയ്യുന്നവർക്ക് നിരക്കുകളിൽ ഇളവു നൽകുമെന്ന് കൊച്ചി മെട്രോ മാനേജിങ് ഡയറക്ടർ എലിയാസ് ജോർജ് ദില്ലിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.