ശിവരാത്രിക്ക് സർവീസ് ദീർഘിപ്പിച്ച് കൊച്ചി മെട്രോ; ഫെബ്രുവരി 18ന് രാത്രി 11.30 വരെ സേവനം

കൊച്ചി: ശിവരാത്രിയോടനുബന്ധിച്ച് സർവീസ് നീട്ടി കൊച്ചി മെ​ട്രോ. ശിവരാത്രിയോടനുബന്ധിച്ച് ആലുവ മണപ്പുറത്ത് ബലിതർപ്പണത്തിന് എത്തുന്നവർക്ക് ഉപകാരപ്രദമാകുന്നതിനായാണ് കൊച്ചി മെട്രോ ഫെബ്രുവരി 18, 19 തീയതികളിൽ സർവീസ് ദീർഘിപ്പിക്കുന്നത്. ആലുവയിൽ നിന്നും എസ്എൻ ജംഗ്ഷനിൽ നിന്നും 18 ശനിയാഴ്ച്ച രാത്രി 11.30 വരെ ട്രെയിൻ സർവീസ് ഉണ്ടായിരിക്കുന്നതാണ്. രാത്രി 10.30ന് ശേഷം 30 മിനിറ്റ് ഇടവേളകളിലായിരിക്കും സർവീസ്.

ഫെബ്രുവരി 19ന് പുലർച്ചെ 4.30 മുതൽ കൊച്ചി മെട്രോ സർവീസ് ആരംഭിക്കും. രാവിലെ 7 മണിവരെ 30 മിനിറ്റ് ഇടവിട്ടും 7 മുതൽ 9 മണിവരെ 15 മിനിറ്റ് ഇടവിട്ടുമായിരിക്കും ട്രെയിൻ സർവീസ്.

ബലിതർപ്പണത്തിന് എത്തുന്നവർക്ക് മാത്രമല്ല, ഞായറാഴ്ച്ച നടക്കുന്ന യു.പി.എസ്.സി എൻജിനിയറിങ് സർവീസ്, കമ്പയിൻഡ് ജിയോ സൈൻടിസ്റ്റ് പരീക്ഷ എഴുതാൻ എത്തുന്നവർക്കും പുതുക്കിയ ട്രെയിൻ സമയക്രമം ഉപകാരപ്പെടുമെന്നാണ് കെ.എം.ആർ.എൽ പ്രതീക്ഷിക്കുന്നത്.

Tags:    
News Summary - Kochi Metro extended service for Shivratri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.