ഭൂമി ഇടപാട്: കൊച്ചിയിൽ വീണ്ടും ഗുണ്ടാ അറസ്റ്റ്

കൊച്ചി: ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് പരാതിക്കാരനെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ ഗുണ്ടകളായ മൂന്നുപേർ അറസ്റ്റിൽ. തിങ്കളാഴ്ച രാത്രിയിലാണ് ഗുണ്ടകളെ പൊലീസ് അറസ്റ്റ് ചെയ്തത്. മരട് നഗരസഭ വൈസ് ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ ആന്‍റണി ആശാംപറമ്പിലാണ് കേസിെല ഒന്നാംപ്രതി.

2014 മുതൽ നടന്ന വിവിധ ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട് ഐ.എൻ.ടി.യു.സി പ്രവർത്തകൻ ഷുക്കൂറിനെയാണ് തട്ടിക്കൊണ്ടു പോയത്. ഗുണ്ടാസംഘം തട്ടിക്കൊണ്ടു പോയി ഒരു ദിവസം മുഴുവൻ നഗ്നനായി നിർത്തി മർദിച്ചെന്നാണ് ഷുക്കൂറിന്‍റെ പരാതി.

 

 

Tags:    
News Summary - kochi gunda arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.