കാണാതായവർക്ക് വേണ്ടി തെരച്ചിൽ നടക്കുന്നു

വൈപ്പിനിൽ കാണാതായ മത്സ്യ തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം ലഭിച്ചു

കൊച്ചി: ശക്തമായ കാറ്റിലും മഴയിലും എളങ്കുന്നപ്പുഴ കിഴക്ക് വീരന്‍പുഴയില്‍ രണ്ടു വഞ്ചികള്‍ മറിഞ്ഞ്​ കാണാതായ മൂന്ന്​ മത്സ്യത്തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കിട്ടി. രാവിലെ നടന്ന തെരച്ചിലിൽ നായരമ്പലം കടുവങ്കശേരി സന്തോഷ് (50) ​െൻറ മൃതദേഹമാണ് കണ്ടെത്തിയത്.

വഞ്ചികള്‍ മറിഞ്ഞ്​ മരിച്ച സന്തോഷ്​ 

എളങ്കുന്നപ്പുഴ അടിമക്കണ്ടത്തില്‍ സിദ്ധാര്‍ഥൻ (53), പച്ചാളം ഷണ്മുഖപുരം കാരക്കാട്ട്പറമ്പില്‍ സജീവന്‍ (56) എന്നിവർക്ക് വേണ്ടി തെരച്ചിൽ തുടരുകയാണ്. ബുധനാഴ്ച പുലർച്ചെ മൂന്നിനായിരുന്നു ചെറുമുളവുകാടിനു സമീപം അപകടം.

അമ്മാവ​െൻറ വീട്ടില്‍ താമസിച്ച്​ പണിക്ക്​ പോയതാണ്​ സജീവന്‍. പുലര്‍ച്ചെ രണ്ടിന്​ രണ്ടാള്‍ വഞ്ചിയില്‍ കയറി ഊന്നിവല നീട്ടാനായിരുന്നു ഇവര്‍ വഞ്ചികളില്‍ പോയത്. കാറ്റ്​ വീശിയതോടെ വെള്ളം വഞ്ചിയിലേക്ക്​ വീണ്​ മുങ്ങുകയായിരുന്നു. വഞ്ചിയിലുണ്ടായിരുന്ന കര്‍ത്തേടം തറേപറമ്പില്‍ സാജു കയറിലും അടക്കാമരത്തിലും പിടിച്ചുകിടന്ന്​ രക്ഷപെട്ടു. പുലര്‍ച്ചെ വെള്ളത്തില്‍ തുഴഞ്ഞു നീങ്ങിയെങ്കിലും സാജുവിന്​ മാത്രമെ കയറില്‍ പിടിച്ചുകിടക്കാനായുള്ളു. മുക്കാല്‍ മണിക്കൂറിന്​ ശേഷം കാറ്റ് അവസാനിച്ചതോടെ വേറൊരു വഞ്ചിയില്‍ രക്ഷപെടുകയായിരുന്നു. .

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.