Posted On
date_range Updated On
date_range കേരളത്തെ വർഗീയമായി വിഭജിക്കാനുള്ള ശ്രമങ്ങൾ തിരിച്ചറിയണം -അബ്ദുല്ലക്കോയ മദനി
കോഴിക്കോട്: കേരളത്തെ വർഗീയമായി വിഭജിക്കാനുള്ള ശ്രമങ്ങൾ തടയാൻ കരുതലോടെയുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണമെന്ന് കെ.എൻ.എം സംസ്ഥാന പ്രസിഡൻറ് ടി.പി. അബ്ദുല്ലക്കോയ മദനി. മുജാഹിദ് ഒമ്പതാം സംസ്ഥാന സമ്മേളനത്തിെൻറ ഭാഗമായി കോഴിക്കോട്ട് സംഘടിപ്പിച്ച വിദ്യാർഥി യുവജന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിദ്വേഷ രാഷ്ട്രീയത്തിന് നിലം പാകപ്പെടുത്താനാണ് ഫാസിസ്റ്റുകൾ ശ്രമിക്കുന്നത്. ഇത് തിരിച്ചറിയാൻ യുവാക്കൾക്ക് സാധിക്കണം. വർഗീയ പ്രചാരണംകൊണ്ട് വർഗീയ ശക്തികൾക്ക് മാത്രമേ ഗുണം ലഭിക്കുകയുള്ളൂ എന്ന് മനസ്സിലാക്കണം. യുവാക്കളെ റാഞ്ചുന്ന മതമൗലികവാദികൾക്കും വർഗീയ ശക്തികൾക്കുമെതിരെ സഹിഷ്ണുതയുടെ സന്ദേശം വ്യാപിപ്പിക്കണമെന്ന് അബ്ദുല്ലക്കോയ മദനി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.