ബി.ജെ.പിയിലേക്ക്​ കൂടുതൽ പേർ പോകുമെന്ന ആശങ്കയില്ല -മുരളീധരൻ

തിരുവനന്തപുരം: ബി.ജെ.പിയിൽ ചേർന്ന്​ മുൻ കോൺഗ്രസ്​ വക്​താവ്​ ടോം വടക്കൻ ചാരപണി ചെയ്തത് ശരിയായില്ലെന്ന്​ കെ മു രളീധരൻ എം.എൽ.എ. കേരളീയൻ ആണെങ്കിലും അദ്ദേഹത്തിന് കേരളത്തിലെ പാർട്ടിയുടെ ഒരു ഘടകവുമായും ബന്ധമില്ല. ടോം വടക്കൻ ഒരു മണ്ഡലത്തിലോ ബൂത്തിലോ പ്രവർത്തിച്ചിട്ടില്ല. രാഹുൽ ഗാന്ധിയുടെ ടീമിലും അദ്ദേഹം ഇല്ലെന്ന്​ മുരളീധരൻ പറഞ്ഞു.

പാർട്ടി ഏൽപിച്ച ഒരു കാര്യവും അദ്ദേഹം ചെയ്തിട്ടില്ല വടക്കനെ കൊണ്ട് കോൺഗ്രസിന് ഒരു ഗുണവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്​തമാക്കി. ബിജെപിയിലേക്ക് കൂടുതൽ പേർ പോകുമെന്ന ആശങ്കയില്ല. ബിജെപിക്ക് താമസിയാതെ ഇത് മനസിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശബരിമല പ്രചാരണ വിഷയമാക്കരുത് എന്ന നിലപാട് അംഗീകരിക്കാനാകില്ല.കേരള കോൺഗ്രസിലെ പ്രശ്നങ്ങൾ ആ പാർട്ടിയിലെ ആഭ്യന്തര കാര്യമാണ്.അത് മുന്നണിയെ ബാധിക്കരുത് എന്നാണ് കോൺഗ്രസ്​ നിലപാട്​. രണ്ട് ദിവസങ്ങൾക്കുള്ളിൽ സ്ഥാനാർത്ഥി ലിസ്റ്റ് പുറത്ത് വരുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - K.Muralidharan on tom vadakkan issue-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.