അന്വേഷണം രാഷ്​ട്രീയപ്രേരിതം; പിണറായി മുണ്ടുടുത്ത മോദി -കെ.എം ഷാജി

തിരുവനന്തപുരം: തനിക്കെതിരായ വിജിലൻസ്​ കേസ്​ രാഷ്​ട്രീയപ്രേരിതമാണെന്ന്​ കെ.എം ഷാജി എം.എൽ.എ. കേസിനെ നിയമപരമായി നേരിടും. ഒരാളുടെ കൈയിൽ നിന്നും പൈസ കൈപ്പറ്റിയിട്ടില്ല. മുണ്ടുടുത്ത മോദിയാണ്​ പിണറായിയെന്നും ഷാജി പറഞ്ഞു.

കേസ്​ നൽകിയത്​ മുസ്​ലിം ലീഗാണെന്ന പ്രചാരണം വ്യാജമാണ്​. ഒരിക്കൽ പ്രാഥമിക അന്വേഷണം നടത്തി തള്ളിയ കേസാണ്​ ഇപ്പോൾ ഉയർത്തികൊണ്ടു വരുന്നത്​. അന്വേഷണസമയത്ത്​ തൻെറ ബാങ്ക്​ അക്കൗണ്ട്​ വിവരങ്ങൾ ഉൾപ്പെടെ പരിശോധിച്ചിരുന്നുവെന്നും കെ.എം ഷാജി പറഞ്ഞു.

ഹൈസ്കൂളുകള്‍ക്ക് ഹയര്‍ സെക്കന്‍ററി അനുവദിക്കുന്ന സമയത്ത് അഴീക്കോട് സ്കൂളിന് അനുമതി ലഭിക്കാന്‍ സ്കൂള്‍ മാനേജ്മെന്‍റ് ലീഗ് പ്രാദേശിക നേതൃത്വത്തെ സമീപിച്ചു. മാനേജ്മെന്‍റ് ലീഗ് നേതാക്കള്‍ക്ക് കോഴ കൊടുക്കാന്‍ തയാറായിരുന്നു. കെ.എം ഷാജി ഇടപെട്ട് പണം കൊടുത്തില്ല. പിന്നീട് സ്കൂളിന് അനുമതി ലഭിച്ചപ്പോള്‍ മാനേജ്മെന്‍റ് 25 ലക്ഷം കെ.എം ഷാജിക്ക് നല്‍കിയെന്നാണ് പരാതി.

Tags:    
News Summary - K.M Shaji press meet-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.