കോഴിക്കോട്: മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി എം.എൽ.എയുടെ ചേവായൂരിലെ വീടുമായി ബന്ധപ്പെട്ട വിവരങ്ങൾ റിപ്പോർട്ടാക്കി കോഴിക്കോട് കോർപറേഷൻ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന് (ഇ.ഡി) ൈകമാറി. വീടിനുമാത്രം ഒരുകോടിയിലേറെ രൂപ വിലമതിക്കുമെന്നും ഫർണിചർ ഉൾപ്പെടെ പരിഗണിക്കാതെയാണ് വില കണക്കാക്കിയതെന്നും റിപ്പോർട്ടിലുണ്ട്.
3000 ചതുരശ്ര അടിയിൽ താഴെ വിസ്തീർണമുള്ള വീട് നിർമിക്കാൻ അനുമതി വാങ്ങി 5260 ചതുരശ്ര അടിയിൽ നിർമാണം നടത്തി, പ്ലാനിൽ രണ്ടുനില കാണിച്ച് മൂന്നുനില പണിതു, 2016ല്‍ പൂര്‍ത്തിയായ പ്ലാന്‍ നല്‍കിയെങ്കിലും അനധികൃത നിർമാണം ക്രമവത്കരിക്കാന്‍ നല്കിയ നോട്ടീസിന് മറുപടി നല്‍കിയില്ല, വീട്ട്നമ്പർ ലഭിച്ചിട്ടില്ല, അനധികൃത നിർമാണത്തിൽ കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട് എന്നീ വിവരങ്ങളും റിപ്പോർട്ടിലുണ്ട്. വീടിെൻറ അളവ് രേഖപ്പെടുത്തിയ റിപ്പോർട്ടിൽ മൂന്നാം നിലയും താഴെ നിലയുെട ചില ഭാഗങ്ങളും അനധികൃതമാെണന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.