കെ.എം. ഷാജിക്കെതിരെ സ്പീക്കർ പ്രയോഗിച്ചത് ഇല്ലാത്ത അധികാരം -ചെന്നിത്തല
തിരുവനന്തപുരം: ഇല്ലാത്ത അധികാരം ഉപയോഗിച്ച് കെ.എം. ഷാജിക്കെതിരെ വിജിലന്‍സ് അന്വേ ഷണത്തിന് നല്കിയ അനുമതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ ് ചെന്നിത്തല സ്പീക്കര്‍ ശ്രീരാമകൃഷ്ണന് കത്ത് നല്കി. 1988ലെ അഴിമതി നിരോധന നിയമത്തിലെ 17-എ വകുപ്പ് പ്രകാരമാണ് നടപടി.
പക്ഷേ, ഈ വകുപ്പനുസരിച്ച് സ്പീക്കര്‍ക്ക് അതിന് അധികാരമില്ല. ഒരു വ്യക്തിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് അയാള്‍ വഹിക്കുന്ന സ്ഥാനത്ത് നിന്ന് നീക്കാന്‍ അധികാരമുള്ള അധികാരിയുടെ അനുമതി വേണമെന്നാണ് ഈ വകുപ്പില്‍ പറയുന്നത്.
എന്നാല്‍, തെരഞ്ഞെടുക്കപ്പെടുന്ന ഒരു നിയമസഭാംഗത്തെ തല്‍സ്ഥാനത്ത് നിന്ന് നീക്കാന്‍ സ്പീക്കര്‍ക്ക് അധികാരമില്ല. അത് കൊണ്ടു തന്നെ സ്പീക്കര്‍ക്ക് ഷാജിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ അനുമതി നല്‍കുന്നതിന് അധികാരമില്ല. കൊറോണയെ തുടര്‍ന്ന് നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കിയ മാര്‍ച്ച് 13നാണ് ഷാജിയോട് വിശദീകരണം തേടാതെ കേസ് രജിസ്റ്റര്‍ ചെയ്യാൻ സ്പീക്കര്‍ നിയമവിരുദ്ധമായി അനുമതി നല്‍കിയത്. ഇത് നിയമസഭ ചരിത്രത്തില്‍ ആദ്യമാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.