അരിയിൽ ഷുക്കൂറിനെ കൊല്ലാൻ വേണ്ടി ഉണ്ടാക്കിയ കഥയായിരുന്നു അത് -കെ.എം. ഷാജി

കണ്ണൂർ: പി. ജയരാജൻ വധശ്രമക്കേസിലെ പ്രതികളെ വെറുതെ വിട്ട കോടതി വിധിയിൽ വലിയ സന്തോഷമുണ്ടെന്ന് മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി. അരിയിൽ ഷുക്കൂറിനെ ടാർജറ്റ് ചെയ്ത് കൊല്ലാൻ വേണ്ടി ഉണ്ടാക്കിയ കഥയായിരുന്നു അതെന്നും കെ.എം. ഷാജി പറഞ്ഞു.

വിധിയിൽ പറഞ്ഞിരിക്കുന്നത് മുസ്ലിം ലീഗ് പ്രവർത്തകർ പ്രതികളല്ല എന്നല്ല, ഈ സംഭവം തന്നെ വ്യാജമാണ് എന്നാണ്. അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല എന്നാണ് വിധിയിൽ പറയുന്നത് -അദ്ദേഹം വ്യക്തമാക്കി.

ഇരയെ കണ്ടെത്തുക, ഇരയെ വധിക്കാൻ കഥകളുണ്ടാക്കുക, ആ കഥകളുടെ പശ്ചാത്തലത്തിൽ അയാളെ ഇല്ലാതാക്കുക എന്ന രീതിയാണിത്.

അരിയിൽ ഷുക്കൂർ

പി. ജയരാജൻ പാർട്ടി സെക്രട്ടറിയായിരുന്ന കാലത്ത് കണ്ണൂരിൽ അദ്ദേഹത്തിൻെറ കിരാതമായ വാഴ്ചയുണ്ടാ‍യിരുന്ന കാലത്ത് ശത്രുക്കളെ ഉൻമൂലനം ചെയ്യാൻ ഉണ്ടാക്കിയ വേട്ടയുടെ ഇരയാണ് ഷുക്കൂർ. ആ പരിസരത്തു പോലും ഇല്ലായിരുന്ന ഒരു കുട്ടിയെ വേട്ടയാടി കൊല്ലുകയായിരുന്നു -അദ്ദേഹം പറഞ്ഞു.

Tags:    
News Summary - km shaji about p jayarajan murder attempt case verdict

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.