നിയമനടപടിയെക്കുറിച്ച് ഷാജഹാൻ, കരുതലോടെ ക്രൈംബ്രാഞ്ച് 

തിരുവനന്തപുരം: ജിഷ്ണു പ്രണോയി കേസിലെ പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് ബന്ധുക്കൾ പൊലീസ്ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചുമായി ബന്ധപ്പെട്ട കേസിൽ പൊതുപ്രവർത്തകരെ ഉൾെപ്പടുത്താനുള്ള നീക്കം തിരിച്ചടിയാകുമെന്ന് പൊലീസ് രഹസ്യാന്വേഷണവിഭാഗം. വി.എസ്. അച്യുതാനന്ദ‍​െൻറ മുൻ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി കെ.എം. ഷാജഹാൻ സർക്കാറിനെതിരെ നിയമനടപടി കൈക്കൊള്ളുമെന്ന് ഉറപ്പാണ്. ഈ സാഹചര്യത്തിൽ തുടർനടപടികൾ കരുതലോടെ വേണമെന്നും ഇൻറലിജൻസ് വിഭാഗം റിപ്പോർട്ട് ചെയ്യുന്നു. തോക്കുസ്വാമി എന്നറിയപ്പെടുന്ന ഹിമവൽ ഭദ്രാനന്ദയെ പ്രതിഷേധസമരവുമായി ബന്ധപ്പെടുത്തിയത് തിരിച്ചടിയാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയനെ ധരിപ്പിച്ചിട്ടുണ്ട്. തോക്കുസ്വാമിയുമായി തങ്ങൾക്ക് ഒരുബന്ധവുമില്ലെന്നാണ് മഹിജയുടെ കുടുംബം പറയുന്നത്. കെ.എം. ഷാജഹാനെ തങ്ങൾക്കറിയില്ലെന്നും സമരത്തിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും അവർ വ്യക്തമാക്കി. 

അതേസമയം, തങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാനാണ് എസ്.യു.സി.ഐ നേതാവ് എസ്. ഷാജർഖാനും ഭാര്യ മിനിയും സുഹൃത്ത് ശ്രീകുമാറുമെത്തിയതെന്നും ഇവർ മാർച്ചിൽ പങ്കെടുക്കുമെന്ന് നേരത്തേ അറിയിച്ചിരുന്നതായും ജിഷ്ണുവി‍​െൻറ അമ്മാവൻ ശ്രീജിത്ത് പറയുന്നു. ഈ സാഹചര്യത്തിൽ ഷാജഹാനെതിരെ മാത്രമായി ഗൂഢാലോചനക്കുറ്റം നിലനിൽക്കില്ലെന്നാണ് വിലയിരുത്തൽ. 

പൊലീസ് ആസ്ഥാനത്തെ അനിഷ്ടസംഭവങ്ങളുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് ഉന്നതതലഅന്വേഷണം ഇൻറലിജൻസി‍​െൻറ പുതിയ റിപ്പോർട്ടി‍​െൻറ അടിസ്ഥാനത്തിൽ മുന്നോട്ടുകൊണ്ടുപോകാനാണ് സർക്കാർ തീരുമാനം. ആശുപത്രിയിൽ നിരാഹാരസമരത്തിലായിരുന്ന മഹിജയുമായി സർക്കാറുണ്ടാക്കിയ ഒത്തുതീർപ്പുകരാർ പ്രകാരം പൊലീസ്ആസ്ഥാനത്തിന് മുന്നിൽ അതിക്രമം കാട്ടിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാതിരിക്കാനാകില്ല. പുതിയ അന്വേഷണത്തിലൂടെ ഇതിനുള്ള സാധ്യതയും തെളിയുന്നുണ്ട്. ഷാജഹാൻ നിയമനടപടിയുമായി മുന്നോട്ടുപോയാൽ അത് സർക്കാറിനും ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർക്കും തിരിച്ചടിയാകുമെന്നാണ് നിയമവിദഗ്ധർ പറയുന്നത്.

ഷാജഹാ‍​െൻറ ചോദ്യങ്ങൾ
•പ്രതിഷേധമാർച്ചിനിടെ തന്നെ അനാവശ്യമായി എന്തിന് കസ്റ്റഡിയിലെടുത്തു?
•എന്ത് ക്രമസമാധാനപ്രശ്നമാണ് താൻ ഉണ്ടാക്കിയത്?
•ഗൂഢാലോചനക്കുറ്റം ചുമത്തിയത് എന്ത് തെളിവി‍​െൻറ അടിസ്ഥാനത്തിൽ?
•കസ്റ്റഡിയിലെടുത്ത തന്നെ മണിക്കൂറുകളോളം പൊലീസ്വാനിൽ ചുറ്റിച്ചത് എന്തിന്?
•ആരുടെ നിർേദശപ്രകാരമാണ് തന്നെ അനധികൃത കസ്റ്റഡിയിൽ വെച്ചത്?
•പൊലീസ്വാനിലുള്ളിൽ തന്നെ വ്യക്തിഹത്യക്കിരയാക്കിയത് എന്തിനായിരുന്നു?
•പൊലീസ് ആസ്ഥാനത്തേക്ക് വന്ന തോക്കുസ്വാമി എങ്ങനെ പ്രതിചേർക്കപ്പെട്ടു?
•ആരുടെ നിർേദശപ്രകാരമായിരുന്നു തോക്കുസ്വാമിയെ പ്രതിയാക്കിയത്?

Tags:    
News Summary - km shajahan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.