മാണിയെ പിന്തുണച്ചത്​ പ്രാദേശിക അടവുനയം മാത്രമെന്ന്​​ സി.പി.എം

തിരുവനന്തപുരം: കോട്ടയം ജില്ല പഞ്ചായത്തിൽ മാണി ഗ്രൂപ്പിനെ പിന്തുണച്ചത്​ പ്രാദേശിക അടവുനയം മാത്രമെന്ന്​ സി.പി.എം സംസ്​ഥാന സെക്ര​േട്ടറിയറ്റ്​ വിലയിരുത്തൽ. സെൻകുമാർ കേസിൽ ഇനിയും കോടതിയെ പ്രകോപിപ്പിക്കേണ്ടെന്ന അഭിപ്രായവും യോഗത്തിലുണ്ടായി. കോട്ടയത്തേത്​ ജില്ല കമ്മിറ്റി കൈക്കൊണ്ട നിലപാടാണ്​.

സംസ്​ഥാനതലത്തിലുള്ള ധാരണയുടെ മുന്നോടിയല്ല. ഇടതുമുന്നണിയിൽ എടുക്കാനുള്ള തീരുമാനവുമല്ല. കോൺഗ്രസിനെയും ബി.ജെ.പിയെയും തോൽപിക്കാൻ ആവശ്യമായ അടവുനയം സ്വീകരിക്കുകയാണ്​ ചെയ്​തതെന്നും ​സെക്ര​േട്ടറിയറ്റ്​ വിലയിരുത്തി. മാണിക്കെതിരായ ആരോപണങ്ങളിൽനിന്ന്​ പിന്നാക്കംപോയിട്ടുമില്ല. സെൻകുമാർ കേസിൽ ഇനി സുപ്രീംകോടതിയെ പ്രകോപിപ്പിക്കേണ്ടതില്ലെന്ന അഭിപ്രായവും വന്നു.

സപ്രീംകോടതി വിധി നടപ്പാക്കാനാണ്​ തീരുമാനിച്ചതെന്നും ചിലകാര്യങ്ങളിൽ വ്യക്​തതതേടുകയാ​ണ്​ ചെയ്​തതെന്നും സംസ്​ഥാന സെക്ര​ട്ടറി കോടിയേരി ബാലകൃഷ്​ണൻ വിശദീകരിച്ചു. കോടതിയെ ധിക്കരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയും വിശദീകരണം നൽകി. 

Tags:    
News Summary - km mani issues cpm kodiyeri balakrishnan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.