ശ്രീറാം അധികാരം ഉപയോഗിച്ച്​ കേസ്​ അട്ടിമറിക്കാൻ ശ്രമിക്കുന്നു -വഫ ഫിറോസ് VIDEO​

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം. ബഷീറി​​​െൻറ അപകടമരണവുമായി ബന്ധപ്പെട്ട്​ സസ്പെൻഷനിലുള്ള ഐ.എ.എസ് ഉദ്യോഗസ്​ഥൻ ശ്രീറാം വെങ്കിട്ടരാമ​ൻ ചീഫ്​ സെക്രട്ടറിക്ക്​ നൽകിയ വിശദീകരണം തള്ളി അപകടം നടക്കു​േമ്പാൾ കാറിൽ ഒപ്പമുണ്ടായിരുന്ന വഫ ഫിറോസ്. അപകടസമയം താൻ മദ്യപിച്ചിരുന്നില്ലെന്നും കാർ ഒാടിച്ചത് വഫയായിരുന്നെന്നുമാണ്​ ശ്രീറാം വിശദീകരണത്തിൽ വ്യക്തമാക്കിയത്​. ശ്രീറാം പറയുന്നത് പച്ചക്കള്ളമാണെന്നും തനിക്ക്​ നാളെ എന്ത്​ സംഭവിക്കുമെന്നറിയില്ലെന്നും വഫ സമൂഹ മാധ്യമത്തിൽ പങ്കുവെച്ച വിഡിയോയിൽ പറയുന്നു.

‘താനാണ് കാറോടിച്ചതെന്ന് ശ്രീറാം ആവർത്തിക്കുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ല. അപകടത്തിന് ആറോ ഏഴോ ദൃക്സാക്ഷികളുണ്ടായിരുന്നു. ഫോറൻസിക് റിപ്പോർട്ടുമുണ്ട്​. ഇതെല്ലാം എവിടെ? ഞാനൊരു സാധാരണക്കാരിയാണ്. തനിക്ക് അധികാരമില്ല.

അപകടം നടന്നതി​​​െൻറ മൂന്നാം ദിവസം തന്നെ സംഭവിച്ച കാര്യങ്ങള്‍ തുറന്നുപറഞ്ഞതാണ്​. ഇതുവരെ പറഞ്ഞതെല്ലാം സത്യമാണ്. അതിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്നു. ശ്രീറാമിന്​ അധികാരമുണ്ട്​, അതുപയോഗിച്ച് അദ്ദേഹത്തിന്​ എന്തും ചെയ്യാം’ വഫ വ്യക്ത​മാക്കുന്നു.

Full View
Tags:    
News Summary - KM Basheer's murder case - Sreeram Venkittaraman Manipulted the case-Wafa Firoze - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.