Posted On
date_range Updated On
date_range വ്യാജ പേരിൽ കോവിഡ് പരിശോധന; കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് കെ.എം അഭിജിത്തിനെതിരെ പരാതി
തിരുവനന്തപുരം: കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് കെ.എം അഭിജിത്ത് വ്യാജ പേരിൽ കോവിഡ് പരിശോധന നടത്തിയതായി പരാതി. പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്‍റാണ് പൊലീസിൽ പരാതി നൽകിയത്. കെ.എം അഭി എന്ന പേരിലാണ് പരിശോധന നടത്തിയത്.
പരിശോധനയിൽ അഭിജിത്തിന് കോവിഡ് പോസിറ്റീവാണ്. കെ.എസ്.യു സംസ്ഥാന സെക്രട്ടറി ബാഹുൽ കൃഷ്ണയുടെ വിലാസമാണ് അഭിജിത് പരിശോധനക്കായി നൽകിയതെന്നും കണ്ടെത്തി. തിരുവനന്തപുരത്ത് നടന്ന നിരവധി സമരങ്ങളിൽ അഭിജിത് പങ്കെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.