'ടൂറിസം മന്ത്രി അഭിമാനം'; മുഹമ്മദ് റിയാസിനെ പുകഴ്ത്തി കെ.കെ. രമ

വടകര: ടൂറിസം-പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിനെ പൊതുവേദിയിൽ പുകഴ്ത്തി കെ.കെ. രമ എം.എൽ.എ. വടകര സാൻറ്​ ബാങ്ക്സ് നവീകരണ പ്രവൃത്തിയുടെ ഉദ്ഘാടന ചടങ്ങിലാണ് റിയാസിനെ എം.എൽ.എ വാനോളം പുകഴ്ത്തിയത്. 'ഇക്കുറി നമുക്ക് കിട്ടിയ സൗഭാഗ്യം പൊതുമരാമത്ത്-ടൂറിസം മന്ത്രിയാണ്​. നമ്മൾ പറയുന്ന ഏതൊരു വിഷയവും വളരെ ശ്രദ്ധയോടെ കേൾക്കുകയും പോസിറ്റിവായി പ്രതികരിക്കുകയും കാര്യങ്ങൾ നടത്തുകയും ചെയ്യും. ഇങ്ങനെ ഒരു മന്ത്രിയെ ലഭിച്ചത് അഭിമാനമായിത്തന്നെ ഞാൻ കാണുന്നു.

വടകരയിൽ നടപ്പാക്കുന്ന പദ്ധതിയുടെ കാര്യങ്ങൾ സഭയിലും നേരിട്ടും അദ്ദേഹത്തോട് പറഞ്ഞപ്പോൾ വളരെ പോസിറ്റിവായി പ്രതികരിച്ചു. അക്കാര്യം ചെയ്യാമെന്ന ഉറപ്പും നൽകി. നമ്മളെ സംബന്ധിച്ച്​ അതു​ വലിയ ആവേശമാണ്​' -രമ വ്യക്തമാക്കി. സഭയിലും പുറത്ത് സി.പി.എമ്മിനെയും നേതാക്കളെയും കടന്നാക്രമിക്കുന്ന രമയുടെ പ്രസംഗം വൈറലായി. പ്രസംഗം ഹർഷാരവത്തോടെയാണ് സദസ്സ് ഏറ്റെടുത്തത്.

Tags:    
News Summary - kk rema praises PA Mohamed Riyas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.