Posted On
date_range Updated On
date_range കെ.കെ. രാഗേഷ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാകും
തിരുവനന്തപുരം: കെ.കെ. രാഗേഷ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രൈവറ്റ് സെക്രട്ടറിയാകും. പുത്തലത്ത് ദിനേശൻ പൊളിറ്റിക്കൽ സെക്രട്ടറിയായി തുടർന്നേക്കുമെന്നും റിപ്പോർട്ട്.
സി.പി.എം സംസ്ഥാന സമിതിയംഗവും കർഷക സംഘം നേതാവുമായ കെ.കെ. രാഗേഷ് രാജ്യസഭ മുൻ എം.പിയാണ്. പാർലമെന്‍ററി രംഗത്ത് മികച്ച കരിയർ റെക്കോഡുമായാണ് രാഗേഷ് രാജ്യസഭ കാലാവധി പൂർത്തിയാക്കിയത്.
ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും നിയമ ബിരുദവും നേടിയിട്ടുണ്ട്. എസ്.എഫ്.ഐ അഖിലേന്ത്യ ജനറൽ സെക്രട്ടറിയായ ആദ്യ മലയാളിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.