നാടിനെതിരായ പ്രചാരണം ലോകം മുഴുവൻ എത്തിക്കാനാണ് കിറ്റെക്സ് എം.ഡിയുടെ ശ്രമം -പി. രാജീവ്

കൊച്ചി: ‌നാടിനെതിരായ പ്രചാരണങ്ങൾ ലോകം മുഴുവൻ എത്തിക്കാനാണ് കിറ്റെക്സ് എം.ഡിയുടെ ശ്രമമെന്ന് വ്യവസായ മന്ത്രി പി. രാജീവ്. ഈ വിഷയത്തിൽ കൂടുതൽ പ്രതികരണങ്ങൾക്കില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

നടന്നുകൊണ്ടിരിക്കുന്ന സംവാദം തുടരണമെന്ന് ആ​ഗ്രഹിക്കുന്നവരുണ്ടാകും. അത് നാടിന് നല്ലതല്ല. വിഷയത്തിൽ സർക്കാറിൻറെ ഭാ​ഗം വ്യക്തമാണ്. അത് സമൂഹത്തിന് ബോധ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സർ​ഗാത്മക വിമർ​ശനങ്ങളെ തുറന്ന മനസ്സോടെ സ്വാ​ഗതം ചെയ്യും. എന്നാൽ, നാടിനെ തകർക്കുന്ന വിമർശനങ്ങളെ തള്ളികളയും. ഓരോരുത്തർ അവരുടെ നിലവാരമനുസരിച്ചാണ് പ്രതികരിക്കുന്നത്. നാടിൻറെ പ്രതിനിധികൾക്ക് ഇരിക്കുന്ന കസേരക്കും ഏൽപ്പിക്കപ്പെട്ട ഉത്തരവാദിത്വത്തിനും അനുസരിച്ചേ പ്രതികരിക്കാനാകൂവെന്നും രാജീവ് വ്യക്തമാക്കി.

Tags:    
News Summary - Kitex MD is trying to spread the anti-Kerala campaign all over the world

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.