കണ്ണൂരിന്‍റെ ഡെവലപ്പ്മെന്‍റുകൾ ഏറ്റുപിടിച്ച് കിഫ്ബി

നമ്മുടെ സംസ്ഥാനത്തിന്‍റെ പശ്ചാത്തല വികസന മേഖലയിൽ വലിയ കുതിപ്പാണ് കിഫ്ബിയുടെ സഹായത്താൽ കഴിഞ്ഞ ഒമ്പത് വർഷം സൃഷ്ടിക്കപ്പെട്ടത്. 2016ൽ പിണറായി വിജയൻ മുഖ്യമന്ത്രിയായി അധികാരത്തിൽ വന്ന സർക്കാരാണ് കേരളത്തിന്‍റെ വികസനക്കുതിപ്പിന് റോക്കറ്റ് വേഗത സൃഷ്ടിക്കുന്ന നിലയിൽ കിഫ്ബിയെ ഉപയോഗിച്ചത്. ഇപ്പോൾ കേരളത്തിന്‍റെ സകലമേഖലയിലും കിഫ്ബിയുടെ സഹായത്തോടെയുള്ള വികസനങ്ങൾ ഉടലെടുക്കുന്നുണ്ട്. ഓരോ വകുപ്പിലും മണ്ഡലങ്ങളിലും ഉത്തരവാദിത്തപ്പെട്ട മന്ത്രിമാരും എം.എൽ.എമാരും ആവശ്യത്തിനനുസരിച്ചുള്ള പദ്ധതികൾ നടപ്പാക്കാനുള്ള ഇടപെടലുകൾ നടത്തുന്നുമുണ്ട്.

കേരളത്തിന്‍റെ എല്ലാവിധ വികസന നേട്ടങ്ങളിൽ കിഫ്ബിയുടെ പങ്ക് വളരെ വലുതാണെന്ന് തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. കേരളത്തിന്‍റെ സാമ്പത്തിക സാമൂഹിക പുരോഗതിയുടെ ഹൃദയതാളമാണ് കിഫ്ബിയെന്നും അദ്ദേഹം പറഞ്ഞു. കിഫ്ബി വഴി പ്രാവർത്തികമായ എല്ലാ പ്രവർത്തനങ്ങളും കേരളത്തിന് അനിവാര്യമാണെന്ന് എല്ലാവരും അംഗീകരിച്ചിരിക്കുകയാണ്. സാധാരണക്കാർ മുതൽ ഉന്നത സ്ഥാനത്തുള്ളവർ വരെ കിഫ്ബി എന്നുരുവിടുന്ന വർത്തമാന കാലമാണിതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കണ്ണൂരിലെ ലഭിച്ച ഏറ്റവും വലിയ വികസന പദ്ധതികളിലൊന്നാണ് ഈ ബഡ്ജറ്റിൽ അനുവദിച്ച ഐ.ടി. പാർക്ക്. കണ്ണൂർ വിമാനത്താവളത്തിനു സമീപം 25 ഏക്കറിലാണ് 5ലക്ഷം ചതുരശ്ര അടി വിസ്‌തീർണത്തിൽ 293.22 കോടി മുടക്കി കിഫ്ബി ഇതു നിർമ്മിക്കുക.


Full View


കിഫ്ബിയുടെ സഹായത്താൽ പൂർത്തീകരിച്ച അന്തർദേശീയ നിലവാരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായി കോടികളാണ് കണ്ണൂരിൽ ചെലവഴിച്ചിരിക്കുന്നത്. ജി.എച്ച.എസ്. എസ്. മുണ്ടേരിക്ക് 3 കോടി, ടൗൺ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിന് 1 കോടി, ജി.ബി.വി.എച്ച്.എസ്. മാടിയിക്ക് 1 കോടി, തോട്ടട ഗവ. ഹൈസ്കൂളിന് 5 കോടി, താന പോസ്റ്റ് മെട്രിക് ഹോസ്റ്റൽ 2 കോടി, തുടങ്ങിയവയാണ് ഇതിലെ പ്രധാനപദ്ധതികൾ.

കണ്ണൂർ നഗരസഭ കോർപ്പറേഷന് 25 കോടി അനുവദിച്ചു. കണ്ണൂർ ജില്ലാ ആശുപത്രി ആധുനികവൽക്കരിക്കാനും വികസന പ്രവർത്തനങ്ങൾക്കുമായി കിഫ്ബി വഴി സഹായം നൽകിയത് 75 കോടിയാണ്. എലയാവൂർ ഫ്ളൈ ഓവർ, സൗത്ത് ബസാറിൽ 138 കോടിയുടെ ഫ്ളൈ ഓവർ, മേലേ ചൊവ്വ ജംഗ്ഷനിൽ 38 കോടിയുടെ ഫ്ളൈ ഓവർ, സ്‌പിന്നിംഗ് മിൽ റോഡിന് 24 കോടിയുമുൾപ്പെടെ 500 കോടിയുടെ വികസനമാണ് കിഫ്ബി നടത്തുന്നത്.

Tags:    
News Summary - kiifbi developments in Kannur kadannapally ramachandran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.