സ്വർണക്കടത്തിന് ശ്രമിച്ചയാളെ തട്ടിക്കൊണ്ടുപോയ സംഭവം: പൊന്നാനി സ്വദേശി അറസ്റ്റിൽ

കുറ്റിപ്പുറം: സ്വർണക്കടത്തിന് ശ്രമിച്ച യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച് പണവും രേഖകളും കൈക്കലാക്കിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പൊന്നാനി കടവനാട് സ്വദേശി പൊള്ളക്കായ്ന്റകത്ത് സമീറിനെയാണ് (38) കുറ്റിപ്പുറം പൊലീസ് അറസ്റ്റ് ചെയ്തത്. കാഞ്ഞങ്ങാട് സ്വദേശി മുസമ്മിലിനെയാണ് സംഘം തട്ടിക്കൊണ്ടുപോയത്.

ഡിസംബർ 19നാണ് സംഭവം. കോഴിക്കോട് വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വർണം പൊലീസ് പിടിച്ചെടുത്തതിനെ തുടർന്ന് സ്വർണം കൊണ്ടുവന്നയാളെ തട്ടിക്കൊണ്ടുപോയി മർദിക്കുകയും നഗ്ന വിഡിയോ പകർത്തി ഭീഷണിപ്പെടുത്തുകയും 25,000 രൂപയും 500 യു.എ.ഇ ദിർഹമും രേഖകളും കവരുകയും ചെയ്യുകയായിരുന്നു.

Tags:    
News Summary - Kidnapping of gold smuggler: Ponnani native arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.