വൈദ്യുത ഊർജ ചെലവും കാർബൺ ഫൂട്ട് പ്രിന്റും കുറക്കാൻ കിയാലിന്റെ നാല് മെഗാ വാട്ട് സോളാർ പ്രോജക്ട്

കോഴിക്കോട്: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഊർജ ചെലവും പാരിസ്ഥിതികാഘാതവും കുറക്കുന്നത് ലക്ഷ്യമിട്ട് നാല് മെഗാ വാട്ട് സോളാർ പ്രോജക്ട് ഒരുങ്ങുന്നു. എയർപോർട്ടിന്റെ വൈദ്യുതി ഉപഭോഗ ചെലവുകളും കാർബൺ ഫൂട്ട് പ്രിന്റും കുറക്കാൻ  സഹായകമാകുന്ന പ്രോജക്ടാണ് ഇത്.

രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെ വൈദ്യുതി ലഭ്യമാക്കുന്ന സോളാർ പ്ലാന്റ് സ്ഥാപിക്കുന്നതിലൂടെ ബാഹ്യ വൈദ്യുതി സ്രോതസുകളെ ആശ്രയിക്കുന്നത് കുറക്കാൻ സഹായിക്കും. വിമാനത്താവളത്തിന്റെ കാർ പാർക്കിങ് ഏരിയയിലും സമീപ പ്രദേശങ്ങളിലുമാണ് സോളാർ പ്രോജക്ട് സ്ഥാപിക്കുവാൻ ഒരുങ്ങുന്നത്. പാർക്കിങ് സ്ഥലങ്ങൾക്കു മുകളിൽ സോളാർ പാനലുകൾ സ്ഥാപിക്കുക വഴി വിമാനത്താവളത്തിന്റെ സേവന നിലവാരം വർദ്ധിപ്പിക്കുവാനും സൗകര്യം മെച്ചപ്പെടുത്താനും സാധിക്കും.

ഈ സാമ്പത്തിക വർഷത്തിനുളളിൽ പ്രവർത്തനക്ഷമമാകുമെന്ന് പ്രതീക്ഷിക്കുന്ന പദ്ധതി മുഖേന വിമാനത്താവളത്തിന് ഗണ്യമായ സാമ്പത്തിക ലാഭം ഉണ്ടായേക്കുമെന്നാണ് കണക്കുകൂട്ടുന്നത്.  

ഈ സംരംഭം വ്യോമയാന മേഖലയിൽ ഹരിത ഊർജം സ്വീകരിക്കുന്നതിന് പുതിയ മാനദണ്ഡങ്ങൾ സ്ഥാപിക്കുമെന്നും കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വികസനവും പാരിസ്ഥിതിക ബോധവും കൂടുതൽ ബലപ്പെടുത്തുമെന്നുമുള്ള ശുഭാപ്തി വിശ്വാസത്തിലാണെന്നും കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് മാനേജിങ് ഡയറക്ടർ അറിയിച്ചു.

Tags:    
News Summary - Kial's Four Mega Watt Solar Project to Reduce Electric Energy Costs and Carbon Footprint

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.