േകാട്ടയം: കെവിനെ തട്ടിക്കൊണ്ടുപോയ വിവരം തനിക്ക് അറിയില്ലായിരുന്നുവെന്ന ഒന്നാം പ്രത ി ഷാനു ചാക്കോയുടെ വാദം കളവെന്ന് പ്രോസിക്യൂഷൻ. കേസിലെ അന്തിമവാദത്തിനു മറുപടിയായ ി കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ മറുപടി പറയെവയാണ് ഇക്കാര്യം പ്രോസിക്യൂഷ ൻ വ്യക്തമാക്കിയത്. സഹോദരിയെ കൊണ്ടുപോകാനെത്തിയതായിരുന്നു ഷാനുവെന്നായിരുന്നു പ ്രതിഭാഗത്തിെൻറ വാദം. എന്നാൽ, സഹോദരിയെ കൊണ്ടുപോകാനായിരുെന്നങ്കിൽ മൂന്ന് കാറുകള ിൽ, നമ്പർ പ്ലേറ്റ് ചളികൊണ്ടു മറച്ച് വന്നതെന്തിനെന്നായിരുന്നു പ്രോസിക്യൂഷെൻറ ചോദ് യം.
സഹോദരിയെ കൊണ്ടുപോകാനായിരുന്നു വന്നതെങ്കിൽ കെവിെൻറ വീട്ടിൽ ആദ്യം എത്തേണ്ടത് ഷാനുവായിരുന്നു. എന്നാൽ, സംഭവസമയം കെവിൻ താമസിച്ച മാന്നാനത്തെ വീടിെൻറ 150 മീറ്റർ അകലെ മാറിയാണ് ഷാനു കാത്തുനിന്നത്. കെവിനെ തട്ടിക്കൊണ്ടുപോയി വിലപേശുകയായിരുന്നു ലക്ഷ്യം. സഹോദരിയെ കൂട്ടിക്കൊണ്ടുപോയാലും അടുത്തനിമിഷം തിരിച്ചുവരുമെന്ന് അറിയാമായിരുന്നു.
കെവിൻ കൊല്ലപ്പെട്ട ശേഷം ഒരുവർഷത്തോളമായി കെവിെൻറ വീട്ടിൽ താമസിക്കുന്ന നീനു സഹോദരനൊപ്പം പോകില്ല. കെവിനെ വാഹനത്തിൽ കയറ്റിയശേഷം ഒന്നാം പ്രതിയും കെവിെൻറ വാഹനത്തിലുണ്ടായിരുന്ന നാലാം പ്രതി റിയാസും തമ്മിൽ 21 തവണ വിളിച്ചതിെൻറ തെളിവ് തട്ടിക്കൊണ്ടുപോകലിനെക്കുറിച്ച് ഷാനുവിന് കൃത്യമായി അറിയാമെന്നാണ് വിരൽചൂണ്ടുന്നത്.
പ്രതികളെ ഒന്നാം സാക്ഷി തിരിച്ചറിഞ്ഞ രീതി വിശ്വസിക്കാനാവില്ലെന്ന പ്രതിഭാഗം വാദവും പ്രോസിക്യൂഷൻ ഖണ്ഡിച്ചു. ഒന്നാം സാക്ഷി അനീഷ് പ്രതികളെ തിരിച്ചറിഞ്ഞതിൽ അപാകമില്ല. തിരിച്ചറിയൽ പരേഡ് ശരിയായ രീതിയിൽ നടത്തിയില്ലെന്ന വാദവും പ്രോസിക്യൂഷൻ എതിർത്തു. മൊഴികളിൽ കോടതികൾക്ക് സാക്ഷികളെ വിശ്വസിക്കാമെങ്കിൽ ഇതും വിശ്വസിക്കാമെന്ന് പ്രോസിക്യൂഷൻ പറഞ്ഞു. തട്ടിക്കൊണ്ടുപോയി വിലപേശിയെന്ന കുറ്റത്തിനു 364 എ വകുപ്പ് നിലനിൽക്കില്ലെന്ന പ്രതിഭാഗം വാദവും പ്രോസിക്യൂഷൻ എതിർത്തു. തട്ടിക്കൊണ്ടുപോവുകയും പിന്നീട് മൃതദേഹം കണ്ടെത്തുകയും ചെയ്യുന്ന ഭീതികരമായ സാഹചര്യത്തിൽ വകുപ്പ് ഒഴിവാക്കുന്നത് യുക്തമല്ല. 364 വകുപ്പ് തീവ്രവാദികളെ ഉദേശിച്ചാണെന്നായിരുന്നു പ്രതിഭാഗത്തിെൻറ പ്രധാന വാദം.
എന്നാൽ, 2015 വിക്രംസിങ് കേസിൽ സുപ്രീംകോടതി പൂർണബെഞ്ച് ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിട്ടുണ്ട്. ആളുകെള തട്ടിക്കൊണ്ടുപോയി തടങ്കലിൽവെച്ച് വിലപേശുന്നത് തീവ്രവാദികൾ മാത്രമല്ല, സ്വകാര്യവ്യക്തി ചെയ്താലും കുറ്റമാണെന്ന് ഈ കേസിൽ വിധിച്ചിരുന്നു. ഇക്കാര്യങ്ങൾ ഉൾപ്പെടെ ചൂണ്ടിക്കാട്ടിയായിരുന്നു പ്രോസിക്യൂഷെൻറ വാദം.
ഒന്നാം പ്രതിയും ഗാന്ധിനഗർ എ.എസ്.ഐയും തമ്മിലുള്ള സംഭാഷണം കേൾക്കാൻ പാടില്ലെന്ന പ്രതിഭാഗം വാദവും പ്രോസിക്യൂഷൻ തള്ളി. പ്രതിഭാഗത്തിെൻറ വാദവും ചൊവ്വാഴ്ച കോടതി കേൾക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.