കോട്ടയം: കെവിൻ വധക്കേസിലെ രണ്ടാംഘട്ട സാക്ഷി വിസ്താരം തുടങ്ങി. കോട്ടയം പ്രിൻസിപ്പൽ സ െഷൻസ് കോടതിയിൽ കെവിെൻറ പിതാവ് ജോസഫ് ഉൾപ്പെടെ ആറുസാക്ഷികളെയാണ് വിസ്തരി ച്ചത്. കെവിനെയും സുഹൃത്ത് അനീഷിനെയും തട്ടിക്കൊണ്ടുപോകുന്നതിനെത്തിയ ഷാനു ചാക്കോ ഉൾപ്പെടെയുള്ള പ്രതികളുടെ വാഹനം പരിശോധിച്ച സിവിൽ പൊലീസ് ഓഫിസർ അജയകുമാറും സം ഭവദിവസം ജി.ഡി ചാർജിലുണ്ടായിരുന്ന സണ്ണിമോനെയും വിസ്തരിച്ചു.
മീനച്ചിലാറിനു സമീപം താമസിക്കുന്നതിനാൽ കെവിന് നീന്തൽ അറിയാമായിരുന്നുവെന്ന് പിതാവ് ജോസഫ് അറിയിച്ചു. പ്ലസ് ടു കഴിഞ്ഞ് ഐ.ടി.എയിൽ പഠനം നടത്തിയ കെവിൻ ഒരുവർഷം ഗൾഫിൽ ജോലി ചെയ്ത ശേഷമാണ് നാട്ടിൽ മടങ്ങിയെത്തിയത്. ഇലക്ട്രീഷ്യനായി ജോലി ചെയ്യുകയായിരുന്നു. 2018 മേയ് 26ന് പ്രായമായ ഒരുസ്ത്രീയും ബന്ധുവായ നിയാസും വീട്ടിലെത്തി നീനുവിനെ കണ്ടെത്തി തരണമെന്ന് ആവശ്യപ്പെട്ടു. കെവിനെയും അനീഷിനെയും തട്ടിക്കൊണ്ടുപോയ ദിവസം പരാതി നൽകാൻ ഗാന്ധിനഗർ സ്റ്റേഷനിൽ വന്നപ്പോഴാണ് നീനുവിനെ ആദ്യമായി കാണുന്നത്. കെവിനെ തട്ടിക്കൊണ്ടുപോയ വിവരമറിയിച്ചിട്ടും എസ്.ഐ കാര്യമായിയെടുത്തില്ല. കെവിൻ മരണമടഞ്ഞെന്ന വിവരം പൊലീസിൽനിന്നാണ് അറിഞ്ഞതെന്നും ജോസഫ് പറഞ്ഞു.
കെവിനെ തട്ടിക്കൊണ്ടുപോകാനെത്തിയ പ്രതികളെ ചോദ്യം ചെയ്തതിെൻറ വിശദാംശങ്ങൾ അന്വേഷണ ഉദ്യോഗസ്ഥന് കൈമാറിയിരുന്നോയെന്ന് ചോദ്യത്തിനു വ്യക്തമായ മറുപടി നൽകാൻ സിവിൽ പൊലീസ് ഓഫിസർ അജയകുമാറിനായില്ല. സംശയകരമായ സാഹചര്യത്തിൽ കണ്ടെത്തിയിട്ടും പ്രതികളായ വിട്ടയച്ചതിനു അജയകുമാറിനെ സസ്പെൻഡ് ചെയ്തിരുന്നു. പിന്നീട് തിരിച്ചെടുത്തു.
പ്രതികൾ മാന്നാനത്ത് അനീഷിെൻറ വീട് ആക്രമിച്ചത് ഏറ്റുമാനൂർ പൊലീസ്, ഗാന്ധിനഗർ സ്റ്റേഷനിലും എ.എസ്.ഐ ബിജുവിനെയും അറിയിച്ചിരുന്നതായി ജി.ഡി ചാർജിലുണ്ടായിരുന്ന സണ്ണിമോൻ അറിയിച്ചു. ഷാനു ചാക്കോക്ക് സിം കാർഡ് നേരേത്ത നൽകിയ വിഷ്ണു, നേരേത്ത നീനു താമസിച്ചിരുന്ന അമ്മഞ്ചേരിയിലെ ഹോസ്റ്റൽ ഉടമ ബെറ്റി ബെന്നി, കെവിനും നീനുവും വിവാഹം രജിസ്റ്റർ ചെയ്യുന്നതിനായി സമീപിച്ച അഭിഭാഷകെൻറ ഓഫിസിലെ ജീവനക്കാരി ജെസ്നമോൾ എന്നിവരെയും വിസ്തരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.