കെവിൻ വധക്കേസിലെ സാക്ഷിയെ പ്രതികൾ​ മർദിച്ചു

കോട്ടയം: കെവിൻ വധക്കേസിലെ സാക്ഷിക്ക് പ്രതികളുടെ​ മർദനമേറ്റു. 37ാം സാക്ഷി രാജേഷിനെയാണ്​ ആറാം പ്രതി മനു, 13ാം പ്ര തി ഷിനു എന്നിവർ ചേർന്ന്​ മർദിച്ചത്​. കോടതിയിൽ സാക്ഷി പറയരുതെന്നാവശ്യപ്പെട്ടായിരുന്നു മർദനമെന്നും രജേഷ്​ വ്യക്​തമാക്കി.

കെവിനെയും സുഹൃത്ത് അനീഷിനെയും തട്ടിക്കൊണ്ട് പോയ കാര്യം പതിനൊന്നാം പ്രതിയായ ഫസിൽ തന്നോട് പറഞ്ഞിരുന്നുവെന്നായിരുന്നു രാജേഷിന്‍റെ മൊഴി.

പുനലൂരിൽ നിന്ന് കോട്ടയത്തേക്ക് വരുമ്പോഴായിരുന്നു മർദ്ദനമെന്നാണ് രാജേഷ് കോടതിയിൽ പറഞ്ഞത്. പുനലൂർ പൊലീസ്​ എ.ഐ.ആർ രജിസ്​റ്റർ ചെയ്​ത്​ അന്വേഷണം ആരംഭിച്ചിട്ടുണ്ട്​. സംഭവത്തെ തുടർന്ന്​ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന്​ പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.

Tags:    
News Summary - kevin murder case witness attacked-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.