കെവിൻ കൊലക്കേസ്​: വിചാരണ നടപടിക്ക്​ തുടക്കമായി

കോട്ടയം: കെവിൻ കൊലക്കേസി​​​​െൻറ വിചാരണ നടപടിക്ക്​ തുടക്കമായി. കോട്ടയം അഡീഷനൽ സെഷൻ കോടതി നാലിലാണ്​ വിചാരണ. ഇതി​​​​െൻറ ഭാഗമായി ​​വെള്ളിയാഴ്​ച കേസിലെ മുഴുവൻ പ്രതികളെയും കോടതിയിൽ ഹാജരാക്കി. ഏറ്റുമാനൂർ മജിസ്​​ട്രേറ്റ്​ ​േകാടതിയിൽനിന്ന്​ വിചാരണക്കായി കേസ്​ കോട്ടയം സെഷൻ കോടതിയിലേക്ക്​ മാറ്റുകയായിരുന്നു.

വെള്ളിയാഴ്​ച കേസിലെ നാലാംപ്രതി റിയാസ്​, ഒമ്പതാം പ്രതി ജിത്തു ജെറോം എന്നിവരു​െട ജാമ്യാപേക്ഷയിൽ കോടതി വാദംകേട്ടു. ഇതിൽ വിധിപറയാനായി​ ജഡ്​ജി എ.ജി. സനൽകുമാർ ഒമ്പതിലേക്ക്​ മാറ്റി. കേസിലെ അഞ്ചാംപ്രതി ചാക്കോയും ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്​. ഇതിലെ വാദവും ഒമ്പതിന്​ നടക്കും.

കേസി​​​​െൻറ വിചാരണ ആറുമാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട്​ സ്​പെഷൽ ​േപ്രാസിക്യൂട്ടർ അഡ്വ. സി.എസ്​. അജയൻ നൽകിയ ഹരജി വാദംകേൾക്കാനായി 22ലേക്ക്​ മാറ്റി. ദുരഭിമാന കൊല​ക്കേസായതിനാൽ ആറുമാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണമെന്ന്​ സുപ്രീംകോടതി ഉത്തരവുണ്ടെന്ന്​ ഹരജിയിൽ പറയുന്നു. ദിവസവും വിചാരണ നടത്തണമെന്നും ഇതിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിൽ വാദംകേട്ട ശേഷം വിധിപറയും. ഇതിനുശേഷമാകും സാക്ഷികളു​െട വിചാരണക്ക്​ തുടക്കമാകുക.


Tags:    
News Summary - Kevin Murder Case Trail Started -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.