കോട്ടയം: കെവിൻ വധക്കേസിൽ സസ്പെൻഷനിലായ മുൻ എസ്.ഐ ഷിബുവിനെ തിരിച്ചെടുത്തതിൽ പ്രതിഷേധം. പൊലീസ് നടപടിക്കെതിരെ െക വിന്‍റെ കുടുംബം മുഖ്യമന്ത്രി, ഡി.ജി.പി, പ്രതിപക്ഷ നേതാക്കളെയും എന്നിവർക്ക് പരാതി നൽകും. പിരിച്ചുവിടാൻ നോട്ടീസ് നൽകിയ ശേഷമാണ് എസ്.ഐയെ സർവീസിൽ തിരിച്ചെടുത്തത്.
എസ്.ഐ ഷിബു തെറ്റ് സമ്മതിക്കുന്നുണ്ടെന്നും സാധാരണ നടപടിക്ര മത്തിലെ വീഴ്ച മാത്രമാണ് സംഭവിച്ചതെന്നാണ് ഐ.ജിയുടെ വിശദീകരണമെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ, പുതിയ തീരുമാനം തെറ്റായ സന്ദേശം നൽകുമെന്ന് കെവിന്‍റെ പിതാവ് പറഞ്ഞു.
അതേസമയം, ഈ കേസുമായി ബന്ധപ്പെട്ട് ഒരു എ.എസ്.ഐയെ സർക്കാർ പിരിച്ചുവിട്ടിരുന്നു. എന്നാൽ, എസ്.ഐ ഷിബുവിനെതിരെയാണ് ശക്തമായ നടപടി വേണ്ടതെന്നാണ് കെവിന്‍റെ കുടുംബം ആവശ്യപ്പെടുന്നത്.
ഷിബു കോട്ടയം ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെ എസ്.ഐ ആയിരിക്കെയാണ് കെവിൻ കൊല്ലപ്പെട്ടത്. സമയബന്ധിതമായി ഷിബു ഇടപെട്ടിരുന്നെങ്കിൽ അക്രമിസംഘത്തിൽ നിന്ന് കെവിനെ രക്ഷിക്കാമായിരുന്നുവെന്ന് കുറ്റപത്രത്തിൽ പറയുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.