കൊച്ചി: കെവിന് വധക്കേസില്‍ സസ്പെന്‍ഷനിലായിരുന്ന എസ്.ഐ ഷിബുവിനെ സംസ്ഥാനത്തെ ഏറ്റവ ും ജൂനിയർ എസ്.ഐയായി തരം താഴ്ത്തി തിരിച്ചെടുത്തു. ഗാന്ധിനഗർ എസ്.ഐ ആയിരുന്നു ഷിബു. എറണ ാകുളം റേഞ്ച് ഐ.ജി വിജയ് സാഖറെയാണ് ഇതുസംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. തിരി ച്ചെടുത്ത ഷിബുവിനെ ഇടുക്കിയിലേക്ക് മാറ്റും. ഷിബുവിെൻറ വിശദീകരണത്തിെൻറ അടിസ്ഥാനത്തിൽ പിരിച്ചുവിടൽ നിയമപരമായി നിലനിൽക്കില്ലെന്ന വിലയിരുത്തലിെനത്തുടർന്നാണ് തിരിച്ചെടുത്തത്.
സർവിസിൽ തിരിച്ചെടുത്തതായി കഴിഞ്ഞദിവസം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇത് പിൻവലിച്ചാണ് പുതിയ ഉത്തരവ്. തരംതാഴ്ത്തിയതോടെ എട്ടുവർഷത്തെ സർവിസും സീനിയോറിറ്റിയും ഷിബുവിന് നഷ്ടമാകും. സി.ഐ ആയി സ്ഥാനക്കയറ്റം ലഭിക്കാനിരിക്കെയാണ് നടപടി. തരംതാഴ്ത്തിയതിനാൽ ഇതുവരെയുള്ള ഇൻക്രിമെൻറ് അടക്കം നഷ്ടപ്പെടുകയും ശമ്പളം കുറയുകയും ചെയ്യും. സംസ്ഥാനത്തെ ഏറ്റവും പുതുതായി നിയമിതരാകുന്ന എസ്.ഐയുടെ ശമ്പള സ്കെയിലാകും ഇനിയുണ്ടാകുക. സീനിയോറിറ്റി പരിഗണിച്ചുള്ള ആനുകൂല്യങ്ങളും ലഭിക്കില്ല. ഇനി ചാർജെടുക്കുന്ന ഇടുക്കിയിൽ ക്രമസമാധാന പാലന ചുമതല നൽകരുതെന്ന നിർദേശവുമുണ്ട്.
ദുരഭിമാനത്തിെൻറ പേരിൽ കെവിൻ ജോസഫെന്ന യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ അന്ന് ഗാന്ധിനഗർ എസ്.ഐ ആയിരുന്ന ഷിബു ഗുരുതര കൃത്യവിലോപം നടത്തിയതായി വകുപ്പുതല അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കെവിനെ കാണാനില്ലെന്ന ഭാര്യ നീനുവിെൻറയും അച്ഛൻ ജോസഫിെൻറയും പരാതികളിൽ ആദ്യദിവസം എസ്.ഐ അന്വേഷണം നടത്തിയില്ല. പരാതി നൽകാനെത്തിയ നീനുവിനോട് എസ്.ഐ കയർത്തെന്നും പരാതി ഉയർന്നിരുന്നു. എസ്.പി നേരിട്ട് നിർദേശിച്ചിട്ടും തെന്മലയിലേക്ക് പൊലീസ് സംഘത്തെ വിട്ടില്ല. ഇത് കടുത്ത അച്ചടക്ക ലംഘനമാണ്. വിവരം അറിഞ്ഞിട്ടും പ്രതികളെക്കുറിച്ച് വിവരം നൽകിയിട്ടും നടപടി സ്വീകരിക്കാതിരുന്നത് ഗുരുതര അനാസ്ഥയാണെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.