കോട്ടയം: കെവിൻ വധക്കേസിൽ ഒരു സാക്ഷികൂടി കൂറുമാറി. 11ാം പ്രതി ഫസൽ ഷെരീഫിെൻറ വീട്ടിൽനിന്ന് പൊലീസ് ഫോൺ കണ്ട െടുത്തതിന് സാക്ഷിയായിരുന്ന ഇംതിയാസാണ് മൊഴിമാറ്റിയത്. ഫസൽ ഷെരീഫിെൻറ വീട്ടിൽനിന്ന് എന്തൊക്കെയോ എടുക് കുന്നത് കണ്ടു. പക്ഷേ, ഫോണൊന്നും കണ്ടില്ല. ഫസലിനെ കുട്ടിക്കാലം മുതൽ അറിയാം. അവനെ ശിക്ഷിക്കരുെതന്നാണ് ആഗ്രഹം -ഇ ംതിയാസ് കോടതിയിൽ പറഞ്ഞു.
ഇതോടെ കേസിൽ ഇതുവരെ കൂറുമാറിയവരുടെ എണ്ണം ആറായി. വെള്ളിയാഴ്ച മൊത്തം ഒമ്പത് സാക്ഷികളെയാണ് വിസ്തരിച്ചത്. 2018 മേയ് 26ന് കെവിൻ, ബന്ധു അനീഷ് എന്നിവരെ തട്ടിക്കൊണ്ടുപോയ ദിവസം പ്രതികൾ എസ്.ബി.ഐ കാർഡ് സ്വൈപ്പ് ചെയ്ത് പെേട്രാൾ അടിച്ചതിെൻറ ലോഗ് രേഖ തിരുവനന്തപുരം പേരൂർക്കട എസ്.ബി.ഐ അസിസ്റ്റൻറ് മാനേജർ കൃഷ്ണരാജ് തിരിച്ചറിഞ്ഞു. കോട്ടയത്തേക്ക് വരുന്നതിനിടെ പുനലൂർ നെല്ലപ്പള്ളി പമ്പിൽ എസ്.ബി.ഐ കാർഡ് സ്വൈപ്പ് ചെയ്ത് 6000 രൂപയുടെ ഇന്ധനം പ്രതികൾ മൂന്ന് വാഹനങ്ങളിൽ നിറച്ചിരുന്നു. ഇതാണ് കൃഷ്ണരാജ് ശരിവെച്ചത്.
ചാലിയേക്കര തോട്ടിൽ കെവിെൻറ മൃതദേഹം കണ്ടെത്തിയ റെജി ജോസഫ്, കെവിനെയും വസ്ത്രങ്ങളും തിരിച്ചറിഞ്ഞ ബന്ധു ബൈജി, തട്ടിക്കൊണ്ടുപോയ അനീഷിന് തിരിച്ചുവരാൻനേരം പ്രതിയായ നിയാസ് നൽകിയ ഷർട്ട് പൊലീസിന് കൈമാറിയതിന് സാക്ഷിയായ മാന്നാനം സ്വദേശി സുരേഷ് എന്നിവരെയും വിസ്തരിച്ചു.
ഒമ്പതാം പ്രതി ടിറ്റു ജെറോമിെൻറ വീട്ടിൽനിന്ന് ഫോൺ കണ്ടെടുത്ത് കൈമാറിയതിന് സാക്ഷിയായ ചന്ദ്രശേഖരപ്പിള്ള, മറ്റ് നാല് പ്രതികളുടെ ഫോൺ കൈമാറിയതിന് സാക്ഷികളായ െപാലീസ് ഉദ്യോഗസ്ഥരായ ശ്രീരംഗൻ, ജേക്കബ്, പത്മകുമാർ, റോയി ജേക്കബ് എന്നിവരെയും വെള്ളിയാഴ്ച വിസ്തരിച്ചു. ഇവരെല്ലാം പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.