കോട്ടയം: പ്രണയ വിവാഹത്തെ തുടർന്ന് ഭാര്യവീട്ടുകാർ തട്ടികൊണ്ട് പോയ കോട്ടയം സ്വദേശി കെവിെൻറ മരണവുമായി ബന്ധപ്പെട്ട് ഒരാൾ പൊലീസ് കസ്റ്റഡിയിലായതായി സുചന. കെവിനെ തട്ടികൊണ്ടു പോയ സംഘത്തിലെ ഇഷാൻ എന്നയാളെ തിങ്കളാഴ്ച പുലർച്ചയോടെയാണ് അഞ്ചൽ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളിൽ നിന്ന് നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചുവെന്നാണ് റിപ്പോർട്ട്. കേസിൽ കെവിെൻറ ഭാര്യ നീനുവിന്‍റെ സഹോദരൻ ഷാനു അടക്കം 10 പ്രതികളുണ്ടെന്നും ഇവർ തമിഴ്നാട്ടിലേക്ക് കടന്നതായി സംശയിക്കുന്നുവെന്നും പൊലീസ് അറിയിച്ചു.
ശനിയാഴ്ചയാണ് കെവിനെയും സുഹൃത്ത് അനീഷ് സെബാസ്റ്റ്യനെയും അക്രമി സംഘം തട്ടികൊണ്ട് പോയത്. ഏറ്റുമാനൂർ രജിസ്ട്രാർ ഒാഫീസിൽ വെച്ച് കെവിെൻറയും തെന്മല സ്വദേശി നീനുവിെൻറയും വിവാഹം കഴിഞ്ഞിരുന്നു. തെൻറ സഹോദരനാണ് കെവിനെ തട്ടിെകാണ്ട് പോയതെന്ന് കാണിച്ച് ഭാര്യ നീനു പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ, സംഭവത്തിൽ ശക്തമായ നടപടി എടുക്കുന്നതിൽ പൊലീസിന് വീഴ്ചപ്പറ്റിയെന്ന് ആരോപണമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.