Posted On
date_range Updated On
date_range കെവിൻ കേസ്: അന്വേഷണ ഉദ്യോഗസ്ഥനെ ഇന്ന് വിസ്തരിക്കും
കോട്ടയം: കെവിൻ കേസിൽ സാക്ഷികളുടെ വിസ്താരം പൂർത്തിയാകുന്നു. വെള്ളിയാഴ്ച അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈ.എസ്.പി ഗിരീഷ് പി. സാരഥിയെ വിസ്തരിക്കും. രണ്ടുദിവസം വിസ്താരം നീളുമെന്നാണ് സൂചന. ഇത് പൂർത്തിയാകുന്നതോടെ പ്രോസിക്യൂഷൻ സാക്ഷികളുടെ വിസ്താരം അവസാനിക്കും. അടുത്തഘട്ടത്തിൽ പ്രതികളുടെ വിസ്താരം നടക്കും. ഇത് അടുത്തയാഴ്ച തുടങ്ങാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സ്പെഷൽ പ്രോസിക്യൂട്ടർ സി.എസ്. അജയൻ പറഞ്ഞു.
ഇതുവരെ 112 പ്രോസിക്യൂഷൻ സാക്ഷികളെയാണ് വിസ്തരിച്ചത്. കഴിഞ്ഞ രണ്ടുദിവസം വിസ്താരമുണ്ടായിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.