കെവിൻ വധം: ഒരുസാക്ഷികൂടി കൂറുമാറി
കോട്ടയം: കെവിൻ വധക്കേസിൽ ഒരു സാക്ഷികൂടി കൂറുമാറി. 60ാം സാക്ഷി റംഷീദാണ് കൂറുമാറിയത്. ഇതോടെ കെവിന്‍ കേസില്‍ കൂറുമ ാറിയവരുടെ എണ്ണം ഏഴായി. റംഷീദ് ഒമ്പതാം പ്രതി ടിൻറു ജെറോമിെൻറ അടുത്തസുഹൃത്താണ്. സംഭവദിവസം ടിൻറു ഫോണില്‍ വിളിച ്ച് എല്ലാകാര്യവും തന്നോട് പറഞ്ഞെന്നാണ് റംഷീദ് നേരേത്ത പൊലീസിനു മൊഴി നല്‍കിയത്.
പ്രോസിക്യൂഷൻ വിസ്താരത്തിനിടെയും റംഷീദ് ഈ മൊഴിയില്‍ ഉറച്ചുനിന്നു. എന്നാല്‍, ക്രോസ് വിസ്താരത്തിനിടെ ടിൻറു വിളിച്ച നമ്പറിനെക്കുറിച്ചും സംസാരിച്ച കാര്യങ്ങളെക്കുറിച്ചും വ്യക്തമായി ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ലെന്നാണ് കോടതിയില്‍ പറഞ്ഞത്. ടിൻറുവിനെ ശിക്ഷിക്കരുെതന്നാണ് ആഗ്രഹമെന്നും റംഷീദ് പറഞ്ഞു. ഇേതാടെ, കോട്ടയം പ്രിന്‍സിപ്പല്‍ സെക്ഷൻ കോടതി റംഷീദിനെ കൂറുമാറിയതായി പ്രഖ്യാപിച്ചു. 59ാം സാക്ഷി െക്ലമൻറ് പെരേരെയും കോടതി വിസ്തരിച്ചു. െക്ലമൻറ് പ്രോസിക്യൂഷനു അനുകൂലമായി മൊഴിനല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.