കോട്ടയം: പ്രണയവിവാഹത്തെ തുടർന്ന് കൊല്ലപ്പെട്ട കെവിെൻറ ഭാര്യ നീനുവിന് മാനസിക രോഗമുണ്ടെന്ന നിലപാടിൽ ഉറച്ച് മാതാവ് രഹ്‍ന ചാക്കോ. മകൾ മാനസിക രോഗിയാണെന്നും ചികിത്സിച്ചിട്ടുണ്ടെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. അതിനിടെ കോടതി നിർദേശപ്രകാരം രഹ‍്‍നയെ അടുത്തയാഴ്ച വീണ്ടും ചോദ്യംചെയ്യുമെന്ന് ജില്ല പൊലീസ് മേധാവി ഹരിശങ്കർ അറിയിച്ചു.
കഴിഞ്ഞയാഴ്ച ഹാജരാകാൻ നിർദേശിച്ചിരുന്നു. എന്നാൽ, ഭർതൃസഹോദരെൻറ മർദനമേറ്റ് അവർ ചികിത്സയിലായിരുന്നതിനാൽ അടുത്തയാഴ്ച വരാൻ നിർദേശിച്ചിട്ടുണ്ട്. അമ്മ എന്ന നിലയില്‍ അവളുടെ കാര്യം തനിക്ക് മാത്രമേ അറിയൂവെന്നും രഹ്‍ന ആവർത്തിക്കുന്നു. നീനുവിനെ മാനസികരോഗത്തിന് ചികിത്സിച്ചതായി പിതാവ് ചാക്കോയും പറഞ്ഞിരുന്നു. നീനുവിെൻറ മാനസികനില പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപവത്കരിക്കണമെന്ന് ചാക്കോയുടെ അഭിഭാഷകൻ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍, നീനുവിന് കൗണ്‍സലിങ് മാത്രമാണ് നല്‍കിയതെന്നും എല്ലാകാര്യങ്ങളും നീനു പറഞ്ഞിട്ടുണ്ടെന്നും ഡോക്ടര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. നീനുവിന് മാനസികരോഗമുണ്ടെന്ന് തെളിയിക്കാനാവശ്യമായ രേഖകളൊന്നും ഹാജരാകാൻ മാതാപിതാക്കൾക്ക് കഴിഞ്ഞിട്ടില്ല. രഹ്നയുടെ ആരോപണങ്ങളെല്ലാം നിഷേധിച്ച നീനു, എല്ലാപ്രശ്നങ്ങൾക്കും കാരണം മാതാവാണെന്ന് കുറ്റപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.