കോട്ടയം: കെവിൻ വധക്കേസ് അന്വേഷണത്തിൽ വീഴ്ച വരുത്തിയതിന് രണ്ട് ഡിവൈ.എസ്.പിമാരെക്കൂടി സ്ഥലം മാറ്റിയതോടെ സംഭവത്തിൽ ഇതുവരെ നടപടിക്കു വിധേയരായത് ഏഴ് പൊലീസ് ഉദ്യോഗസ്ഥർ. കോട്ടയം ഡിവൈ.എസ്.പി ഷാജിമോൻ ജോസഫിനെയും സ്‌പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി ജെ. സന്തോഷ് കുമാറിനെയുമാണ് ഒടുവിൽ സ്ഥലം മാറ്റിയത്. ഷാജിമോൻ ജോസഫിനെ ഇടുക്കി സ്‌പെഷൽ ബ്രാഞ്ചിലേക്കും സന്തോഷ്കുമാറിനെ തിരുവനന്തപുരം റൂറലിലേക്കുമാണ് മാറ്റിയത്.
മേയ് 27നു പുലർച്ച കെവിനെ മാന്നാനത്തെ ബന്ധുവീട്ടിൽനിന്ന് തട്ടിക്കൊണ്ടുപോയ വിവരം അറിഞ്ഞിട്ടും അന്നു വൈകീട്ട് മാത്രമാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. എസ്.പിക്കും ഡിവൈ.എസ്.പിക്കും ഈ തട്ടിക്കൊണ്ടുപോകൽ കേസിെൻറ മേൽനോട്ടത്തിൽ വീഴ്ച സംഭവിെച്ചന്നും സംഭവത്തിെൻറ ഗൗരവം ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കുന്നതിൽ സ്‌പെഷൽ ബ്രാഞ്ചിന് വീഴ്ച ഉണ്ടായെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
കെവിനെ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയതായി പരാതി ലഭിച്ചിട്ടും നടപടിയെടുക്കുന്നതിൽ വീഴ്ച വരുത്തിയ ഗാന്ധിനഗർ എസ്.ഐ എം.എസ്. ഷിബു, എ.എസ്.ഐ ബിജു, ഡ്രൈവർ അജയകുമാർ എന്നിവർ സസ്പെൻഷനിലാണ്. മറ്റൊരു എ.എസ്.ഐ സണ്ണിമോനും നടപടി നേരിടുകയാണ്. എസ്.പി വി.എം. മുഹമ്മദ് റഫീഖിനെ നേരേത്ത സ്ഥലം മാറ്റുകയും ചെയ്തിരുന്നു.
ഗാന്ധിനഗർ സ്റ്റേഷനിലെ നടപടി നേരിടുന്ന ഉദ്യോഗസ്ഥരുടെ കാര്യത്തിൽ പിരിച്ചുവിടുന്നത് ഉൾപ്പെടെയുള്ള കടുത്ത ശിക്ഷനടപടി സംബന്ധിച്ച് സർക്കാർ നിയമോപദേശം തേടിയിരിക്കുകയാണ്. ചങ്ങനാശ്ശേരി ഡിവൈ.എസ്.പി ആർ. ശ്രീകുമാർ കോട്ടയത്തും ഡി.സി.ആർ.ബി ഡിവൈ.എസ്.പി പാർഥസാരഥിപിള്ള സ്പെഷൽ ബ്രാഞ്ചിലും പകരമായെത്തും. ചങ്ങനാശ്ശേരിയിൽ എസ്. സുരേഷ് കുമാറിനെ പുതിയ ഡിവൈ.എസ്.പിയായി നിയമിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.