കോട്ടയം: വിധി കേള്‍ക്കാന്‍ കോടതിയിലേക്കില്ലെന്നും പ്രതികള്‍ക്ക് പരമാവധി ശിക്ഷ കിട്ടുമെന്നാണ് പ്രതീക്ഷിക ്കുന്നതെന്നും കെവിെൻറ പിതാവ് ജോസഫ്. വിചാരണ മികച്ച നിലയിലാണ് നടന്നത്. േപ്രാസിക്യൂഷന് ശക്തമായ വാദങ്ങൾ അവതരിപ്പിക്കാൻ കഴിഞ്ഞു. കെവിൻ കേസിൽ ഈമാസം 14ന് വിധി പറയാനിരിക്കെയാണ് ജോസഫിെൻറ പ്രതികരണം.
വിചാരണവേളയിൽ ദിവസവും േകാടതിയിൽ പോകുമായിരുന്നു. പ്രൊസിക്യൂട്ടറുമായി നിരന്തരം ആശയവിനിമയം ഉണ്ടായിരുന്നു. കണ്ടില്ലെങ്കിൽ പ്രൊസിക്യൂട്ടർ വിളിക്കുന്ന സ്ഥിതിവരെയുണ്ടായിരുന്നു. വളരെ വേഗത്തിലാണ് വിചാരണ നടന്നത്. പഠനസ്ഥലത്തുള്ള നീനുവിന് അവധി കിട്ടാത്തതിനാൽ വിധി കേൾക്കാൻ എത്തില്ല. മറ്റ് കുടുംബാംഗങ്ങളും എത്തില്ലെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.