Posted On
date_range Updated On
date_range കെവിൻ കൊലക്കേസിെല പ്രാഥമികവാദം 13 ലേക്ക് മാറ്റി
കോട്ടയം: കെവിൻ കൊലക്കേസിെല പ്രാഥമികവാദം ഇൗമാസം 13ലേക്ക് മാറ്റി. വ്യാഴാഴ്ച അഡീഷന ൽ സെഷൻസ് കോടതിയിൽ സിറ്റിങ് നടന്നില്ല. ഇതോടെയാണ് കേസ് മാറ്റിയത്. കേസ് പരിഗണിക്കുന്ന കോട്ടയം അഡീഷനൽ സെഷൻസ് കോടതി ജഡ്ജിക്ക് മോേട്ടാർ വാഹന ട്രൈബ്യൂണലിെൻറ അധികചുമതലയുമുണ്ട്. ചൊവ്വ, വ്യാഴം ദിവസങ്ങളിലാണ് വാഹന ട്രൈബ്യൂണൽ കോടതി പ്രവർത്തിക്കുക. ഇതിനാലാണ് വ്യാഴാഴ്ച സെഷൻസ് കോടതിയിൽ സിറ്റിങ് നടക്കാതിരുന്നത്. പ്രതികൾക്ക് കുറ്റപത്രം നൽകുന്നതുമായി ബന്ധപ്പെട്ട വാദമാണ് ആദ്യം നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.