േകാട്ടയം: തട്ടിക്കൊണ്ടുപോകലിനിടെ മണിക്കൂറുകളോളം ക്രൂരമായി മർദനമേറ്റിട്ടും നീനുവിനെ താമസിപ്പിച്ചിരുന്ന സ്ഥലം കെവിനും അനീഷും കാട്ടിക്കൊടുത്തില്ല. വിവാഹവിവരം നീനുവിെൻറ വീട്ടിൽ അറിഞ്ഞത് മുതൽ ഏതു നിമിഷവും ഉണ്ടാകാനിടയുള്ള അപകടം കെവിൻ മണത്തിരുന്നു. വിവരം അറിയിച്ച ദിവസം രാത്രി രഹസ്യകേന്ദ്രത്തിൽ നീനുവിനെ താമസിപ്പിച്ചു. പിറ്റേന്നു മുതൽ അമ്മഞ്ചേരി കവലയിലെ വനിത ഹോസ്റ്റലിലും.
എന്നാൽ, ഇവിടെ നീനുവുണ്ടെന്ന വിവരം കെവിനും അനീഷിനും ഹോസ്റ്റൽ അധികൃതർക്കും മാത്രമേ അറിയാമായിരുന്നുള്ളൂ. ഇക്കാര്യം അറിഞ്ഞിരുന്നുവെങ്കിൽ ഷാനുവും സംഘവും ബലപ്രയോഗത്തിലൂടെ നീനുവിനെ മോചിപ്പിക്കുമായിരുന്നു. തട്ടിക്കൊണ്ടുപോയപ്പോൾ മുഴുവൻ സമയവും ഷാനു കെവിനോട് ആവശ്യപ്പെട്ടതും നീനു എവിടെയെന്നു മാത്രമായിരുന്നു. എന്നാൽ, ഹോസ്റ്റലിൽ താമസിപ്പിച്ചിരുന്ന വിവരം ഇവർ പറയാൻ തയാറായില്ല.
അതിനിടെ, മാന്നാനത്തെ സഹകരണബാങ്കിൽ ജോലി ചെയ്യുന്ന ഡി.വൈ.എഫ്.െഎ പ്രവർത്തകനെ കാണാൻ ഷാനു ചാക്കോ ശ്രമിച്ചതായും സൂചനയുണ്ട്. കെവിെൻറ വീട് കെണ്ടത്താനായിരുന്നു ഇതെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.