കോട്ടയം: കേരളത്തിലെ ആദ്യ ദുരഭിമാനക്കൊലയെന്ന് കണ്ടെത്തിയ കെവിൻ വധക്കേസിൽ 10 പ്രതികൾക്കും ഇരട്ട ജീവപര്യന്ത ം. കോട്ടയം നട്ടാശേരി പ്ലാത്തറയിൽ കെവിൻ ജോസഫ് (24) കൊല്ലപ്പെട്ട കേസിലാണ് കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതി സി. ജയ ചന്ദ്രൻ ശിക്ഷ വിധിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്നും കോടതി വ്യക്തമാക്കി.
നീനുവിെൻറ സഹോദരന ും കേസിലെ ഒന്നാം പ്രതിയുമായ പത്തനാപുരം തെന്മല ഒറ്റക്കൽ ശ്യാനു ഭവനിൽ ഷാനു ചാക്കോ (27), രണ്ടാം പ്രതി ഇടമൺ നിഷാന മൻസി ൽ നിയാസ് മോൻ (ചിന്നു -24), മൂന്നാം പ്രതി ഇടമൺ തേക്കുംകൂപ്പ് താഴത്ത് ഇഷാൻ ഇസ്മായിൽ (21), നാലാം പ്രതി പുനലൂർ ഇടമൺ റിയാസ് മൻസിലിൽ റിയാസ് ഇബ്രാഹിംകുട്ടി (27), ആറ് മുതൽ ഒമ്പതുവരെ പ്രതികളായ പുനലൂർ തെങ്ങുംതറയിൽ പുത്തൻവീട്ടിൽ അശോക ഭവനിൽ മ നു മുരളീധരൻ (27), പുനലൂർ മരുതമൺ ഭരണിക്കാവ് അൻഷാദ് മൻസിലിൽ ഷിഫിൻ സജാദ് (28), പുനലൂർ ചാലക്കോട് റേഡിയോ പാർക്ക് വാലുതുണ ്ടിയിൽ എൻ. നിഷാദ് (23), പത്തനാപുരം വിളക്കുടി കടശേരി ടറ്റു ഭവനിൽ ടിറ്റു ജെറോം (25), 11ാം പ്രതി പുനലൂർ മരുതിവിള അൽമൻഹൽ മൻസ ിലിൽ ഫസിൽ ഷെരീഫ് (അപ്പൂസ് -26), 12ാം പ്രതി പുനലൂർ കൂനംകുഴിയിൽ ചരിവിള വാളക്കോട് ഷാനു ഷാജഹാൻ (25) എന്നിവർക്കാണ് ശിക്ഷ.പണത്തിനു വേണ്ടിയല്ലാതെ തട്ടിക്കൊണ്ടുപോയി വിലപേശൽ (364 -എ), കൊലപാതകം (302) എന്നീ വകുപ്പുകളിലാണ് പ്രതികൾക്ക് രണ്ട് ജീവപര്യന്തം. രണ്ടു വകുപ്പുകളിലുമായി (15,000+25,000) 40,000രൂപയും പിഴയൊടുക്കണം.
പിഴയടച്ചില്ലെങ്കിൽ ഒരുവർഷം വീതം അധിക തടവ് അനുഭവിക്കണം. ഭവനഭേദനത്തിന് ഷാനു, ഇഷാൻ എന്നിവർ ഒഴിെക മറ്റ് പ്രതികൾക്കെല്ലാം അഞ്ചുവർഷം കഠിനതടവും 5000 രൂപ പിഴയും ശിക്ഷിച്ചു. ഇവർക്ക് നശിപ്പിക്കലിന് ഒരുവർഷം കഠിനതടവും 5000 രൂപ പിഴയും ശിക്ഷിച്ചു. പിഴ ഒടുക്കിയില്ലെങ്കിൽ ഒരുമാസം വീതം അധിക തടവ് അനുഭവിക്കണം. പത്തു പ്രതികൾക്കും ഭീഷണിപ്പെടുത്തലിന് മൂന്നു വർഷവും തടഞ്ഞുവെക്കലിന് ആറുമാസവും കഠിന തടവുണ്ട്. ഒന്നും രണ്ടും നാലും പ്രതികൾക്ക് ഗൂഢാലോചനക്ക് കുറ്റം ചുമത്തിയിരുെന്നങ്കിലും പ്രത്യേകം ശിക്ഷയില്ല.
ഏഴാം പ്രതി ഷിഫിൻ സജാദിനു തെളിവുനശിപ്പിക്കലിനു മൂന്നുവർഷം കഠിനതടവും 5000 രൂപ പിഴയും ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കിൽ ഒരുവർഷം കൂടി തടവ് അനുഭവിക്കണം. ദേഹോപദ്രവം ഏൽപിക്കൽ, പൊതു ഉദ്ദേശ്യത്തോടെ സംഘംചേരൽ എന്നിവക്ക് എട്ട്, 12 പ്രതികൾക്ക് ആറുമാസം ശിക്ഷ വിധിച്ചിട്ടുണ്ട്. വിചാരണ കാലയളവിലെ ജയിൽവാസം ശിക്ഷയിൽനിന്ന് ഇളവ് ചെയ്തിട്ടുമുണ്ട്. നീനുവിനെ വിവാഹം കഴിച്ചതിലുള്ള വിരോധത്തിൽ കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. 2018 േമയ് 28നാണ് കെവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
പിഴ 4.85 ലക്ഷം; അടച്ചില്ലെങ്കില്‍ കാറുകൾ കണ്ടുകെട്ടണമെന്ന് കോടതി
കോട്ടയം: കെവിൻ വധക്കേസിൽ മുഴുവൻ പ്രതികൾക്കുമായി കോടതി ചുമത്തിയിരിക്കുന്നത് 4.85 ലക്ഷം രൂപ പിഴ. ഇതിൽ ഒരുലക്ഷം രൂപ ഒന്നാം സാക്ഷിയും കെവിെൻറ ബന്ധുവുമായ അനീഷിന് നൽകണം. ബാക്കി തുക തുല്യമായി നീനുവിനും കെവിെൻറ പിതാവ് ജോസഫിനുമായി വീതിച്ചുനൽകണമെന്ന് കോടതി വിധിന്യായത്തിൽ വ്യക്തമാക്കി. പിഴ തുക അടച്ചില്ലെങ്കിൽ പ്രതികൾ സഞ്ചരിച്ചിരുന്ന മൂന്നു കാറുകൾ കണ്ടുകെട്ടി തുക ഈടാക്കണമെന്നും കോടതി വിധിച്ചു. ഒന്നാം പ്രതി ഷാനു ചാക്കോ, മൂന്നാം പ്രതി ഇഷാൻ ഇസ്മായിൽ എന്നിവർ ഒഴിെകയുള്ള പ്രതികളെല്ലാം 50,000 രൂപ പിഴ ഒടുക്കണം. ഏഴാം പ്രതി ഷിഫിൻ സജാദിന് 55,000 രൂപയാണ് പിഴ. ഒന്ന്, മൂന്ന് പ്രതികൾ 40,000 രൂപ വീതം പിഴയായി നൽകണം.
കേസിൽ കെവിനെ തട്ടിക്കൊണ്ടുപോകാൻ മൂന്നു വാഹനങ്ങളിലാണ് പ്രതികൾ എത്തിയത്. ഇത് മൂന്നും പൊലീസ് പിടിച്ചെടുത്തിരുന്നു. ഇന്നോവ, മാരുതി വാഗൺ ആർ, ഐ ടെൻ കാറുകളാണ് കേസിൽ ഉൾപ്പെട്ടത്. ഇതിൽ മാരുതി വാഗൺ ആർ ഷാനു ചാക്കോയുടെയും ഇന്നോവ ടിറ്റു ജെറോമിെൻറയും ഐ ടെൻ റിയാസ് ഇബ്രാഹിംകുട്ടിയുെടതുമാണ്. തൊണ്ടിയായി ഹാജരാക്കിയ കാറുകൾ പിന്നീട് കോടതി വിട്ടുനൽകിയിരുന്നു. കേസിലെ തൊണ്ടിമുതലായിരുന്ന കാറുകൾ കണ്ടുെകട്ടി പിഴ ഈടാക്കണമെന്ന ഉത്തരവ് അപൂർവമാണെന്നും നിയമരംഗത്തുള്ളവർ ചൂണ്ടിക്കാട്ടുന്നു.
കെവിൻ കേസ് ഇങ്ങനെ
കോട്ടയം: െകാല്ലം തെന്മല ഒറ്റക്കല്‍ ശ്യാനു ഭവനില്‍ നീനു ചാക്കോയെ വിവാഹം കഴിച്ചതിലുള്ള വിരോധത്തിൽ കോട്ടയം നട്ടാശേരി പ്ലാത്തറയില്‍ കെവിന്‍ ജോസഫിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് കേസ്.
2018 േമയ് 27ന് പുലർച്ച രണ്ടിനാണ് കോട്ടയം മാന്നാനത്തുള്ള ബന്ധുവീട്ടിൽനിന്ന് കെവിനെയും അനീഷിനെയും നീനുവിെൻറ സഹോദരൻ ഷാനു ചാക്കോ അടങ്ങുന്ന 13 അംഗ സംഘം തട്ടിക്കൊണ്ടുപോകുന്നത്. പിന്നീട് അനീഷിനെ വിട്ടയച്ചെങ്കിലും കെവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. മേയ് 28ന് രാവിലെ 8.30ഓടെ കെവിെൻറ മൃതദേഹം തെന്മലക്ക് 20 കിലോമീറ്റർ അകലെ ചാലിയക്കര തോട്ടിൽ കണ്ടെത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.