കോട്ടയം: കെവിൻ കൊലക്കേസിൽ 12 പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ് േകാടതിയിൽ കുറ്റപത്രം സമർപ്പിച്ചു. പ്രതികൾ കെവിനെ പുഴയിലേക്ക് ഒാടിച്ചുവിടുകയായിരുന്നുവെന്ന് കുറ്റപത്രത്തിൽ പറയുന്നു. പ്രതികൾ പിന്തുടർന്നതിനാലാണ് കെവിെൻറ മരണം സംഭവിച്ചത്. കെവിൻ ഒാടിയ ഭാഗത്ത് പുഴയുണ്ടെന്ന് അറിയാമായിരുന്ന പ്രതികൾ പുഴയിൽ വീഴ്ത്തുകയെന്ന ലക്ഷ്യത്തോടെയാണ് പിന്നാലെ ചെന്നത്.
കെവിെൻറ ഭാര്യ നീനുവിെൻറ സഹോദരന്‍ കൊല്ലം തെന്മല ഒറ്റക്കല്‍ ഷിയാനു ഭവനില്‍ ഷാനു ചാക്കോയാണ് (26) കേസിലെ മുഖ്യസൂത്രധാരൻ. കെവിനും നീനുവുമായുള്ള പ്രണയം വൈരാഗ്യത്തിന് കാരണമായെന്നും കുറ്റപത്രത്തില്‍ പറയുന്നു. പ്രണയത്തിൽനിന്ന് പിന്മാറാൻ ഇരുവരെയും ഷാനു ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ, ഇവർ തയാറായില്ല. ഇതോടെ സുഹൃത്തുക്കളെകൂട്ടി കോട്ടയം മാന്നാനത്ത് എത്തി കെവിനെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. നീനുവിെൻറ പിതാവ് ഷിയാനു ഭവനില്‍ ചാക്കോ ജോണിനെതിരെ (50) ഗൂഢാലോചനക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. 186 സാക്ഷി മൊഴികളും 118 രേഖകളും കുറ്റപത്രത്തോടൊപ്പം ഏറ്റുമാനൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമര്‍പ്പിച്ചിട്ടുണ്ട്.
മേയ് 27ന് പുലർച്ച 1.30ഒാടെ മാന്നാനം പള്ളിത്താഴെയുള്ള വീട്ടിൽ ഷാനു ചാക്കോയുടെ നേതൃത്വത്തിലെത്തിയ സംഘം കെവിനെയും ബന്ധുവായ അനീഷിനെയും തട്ടിക്കൊണ്ടുപോവുകയായിരുന്നു. പിന്നീട് െകാല്ലം തെന്മല ചാലിയക്കരയിൽ പുഴയിൽ കെവിനെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. കെവിൻ കൊല്ലപ്പെട്ടിട്ട് 85ാം ദിവസമാണ് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ െമാത്തം 13 പ്രതികളാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.